തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒമ്പതാം ദിവസവും ഒളിവിൽ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
അവസാനമായി രാഹുലിന്റെ ലൊക്കേഷൻ ലഭിച്ചത് കർണാടക അതിർത്തിയിലെ സുള്ള്യയിലാണ്. അതിനാൽ തന്നെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.
രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ എസ്‌ഐടി നടപടികൾ വേഗത്തിലാക്കി. കേസിൽ രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെ കൂടി പ്രതിചേർക്കും.
അതിജീവിത പരാതിയിൽ ഫെന്നി നൈനാന്റെ പേര് പരാമർശിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാനായി വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാൻ ഉണ്ടായിരുന്നെന്നും കാർ ഓടിച്ചത് അദ്ദേഹമാണെന്നും അതിജീവിത പരാതിയിൽ പറഞ്ഞിരുന്നു.
പ്രതിചേർത്താൽ അടൂർ നഗരസഭയിലെ പോത്രാട് എട്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫെന്നിക്ക് ഇത് തിരിച്ചടിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
