മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്ദനാവോ (ങശിറമിമീ) മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് മേഖലയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശക്തമായ പ്രകമ്പനത്തിന് പിന്നാലെ ഫിലിപ്പീന്‍സ് തീരങ്ങളില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശവും സൂനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7:37 (ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഏകദേശം 5.07). മിന്ദനാവോ ദ്വീപിലെ ജനറല്‍ സാന്റോസ് നഗരത്തിന് 13 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി, ഭൂമിക്ക് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. 7.8 (ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി ഇത് ആദ്യം 7.0 എന്നാണ് രേഖപ്പെടുത്തിയതെങ്കിലും പിന്നീട് പുതുക്കുകയായിരുന്നു) തീവ്രത രേഖപ്പെടുത്തി.
സൂനാമി ഭീഷണിയും സുരക്ഷാ നിര്‍ദേശങ്ങളും
ഫിലിപ്പീന്‍സിന്റെ ചില തീരപ്രദേശങ്ങളില്‍ 3 മീറ്റര്‍ (ഏകദേശം 10 അടി) വരെ ഉയരമുള്ള സൂനാമി തിരമാലകള്‍ അടിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും വേഗം ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ഉള്‍നാടുകളിലേക്കോ മാറിത്താമസിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അയല്‍രാജ്യങ്ങളായ ഇന്തൊനീഷ്യ, മലേഷ്യ എന്നിവടങ്ങളിലെ ചില തീരങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്. തയ്‌വാന്‍, ജപ്പാന്‍, ഗുവാം, പാപ്പുവ ന്യൂ ഗിനിയ, കൂടാതെ പടിഞ്ഞാറന്‍ പസഫിക്കിലെ നിരവധി ദ്വീപ് രാജ്യങ്ങളിലും ചെറിയ തോതിലുള്ള കടല്‍ക്ഷോഭത്തിന് സാധ്യത പ്രവചിക്കുന്നുണ്ട്.
7 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഒരു പ്രധാന വാണിജ്യ കേന്ദ്രമായ ജനറല്‍ സാന്റോസ് നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരു നാല് നില ഓഫീസ് കെട്ടിടം ഭാഗികമായി തകര്‍ന്ന് വീണതായും റിപ്പോര്‍ട്ടുകളുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധവും ഇന്റര്‍നെറ്റും പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടു. സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന സമയത്തായതിനാല്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി.
നിലവില്‍ ഒരാള്‍ മരണപ്പെട്ടതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂ എന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രസിദ്ധമായ പസഫിക് 'റിങ് ഓഫ് ഫയര്‍' മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഫിലിപ്പീന്‍സിലും ഇന്തൊനീഷ്യയിലും ഭൂചലനങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും പതിവാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
