പാകിസ്ഥാനില്‍ വീണ്ടും സൈനിക അട്ടിമറി സാധ്യത: ആസിം മുനീറിന്റെ നീക്കങ്ങളെ ഉറ്റുനോക്കി ലോകം

AUGUST 8, 2026, 2:13 AM

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. രാജ്യത്തെ നിലവിലെ ഭരണസംവിധാനം പൂര്‍ണ്ണമായും തകര്‍ന്നെന്ന് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി പരസ്യമായി പ്രസ്താവിച്ചതോടെയാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. പാക് സൈനിക മേധാവി ആസിം മുനീറിന്റെ ഏറ്റവും അടുത്ത വിശ്വസ്തനും വക്താവുമായി അറിയപ്പെടുന്ന നഖ്വിയുടെ ഈ വാക്കുകള്‍ സിവിലിയന്‍ ഭരണകൂടത്തിന്റെ അന്ത്യസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നിലവിലെ സംവിധാനവുമായി ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം കേവലമൊരു പ്രസ്താവനയല്ലെന്നും സൈനിക അട്ടിമറിയുടെ വ്യക്തമായ മുന്നോടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പദവിയില്‍ തുടരുന്നുണ്ടെങ്കിലും രാജ്യത്തിന്റെ യഥാര്‍ത്ഥ സര്‍വ്വാധികാരിയായി ആസിം മുനീര്‍ മാറിയിരിക്കുകയാണ്. സാമ്പത്തികം, ആണവ കമാന്‍ഡ്, സുരക്ഷ, നയതന്ത്രം, ജനസംഖ്യാ നിയന്ത്രണം തുടങ്ങി ഭരണത്തിന്റെ എല്ലാ മേഖലകളിലും തീരുമാനങ്ങള്‍ എടുക്കുന്നത് നിലവില്‍ സൈനിക നേതൃത്വമാണ്.

നിര്‍ണായകമായ എല്ലാ ഔദ്യോഗിക വേദികളിലും പ്രധാനമന്ത്രിക്കൊപ്പം മുനീര്‍ സാന്നിധ്യമറിയിക്കുന്നത് ഭരണത്തിലുള്ള സൈന്യത്തിന്റെ നേരിട്ടുള്ള പിടിമുറുക്കലിന് തെളിവാണ്. നാധിപത്യത്തിന്റെ മുഖംമൂടി അണിഞ്ഞ പുതിയൊരു ഭരണസംവിധാനം കൊണ്ടുവരാന്‍ സൈന്യം പദ്ധതിയിടുന്നതായി മുന്‍ സൈനിക ഉദ്യോഗസ്ഥനായ ആദില്‍ രാജ അവകാശപ്പെടുന്നു. പുതിയ മാറ്റങ്ങളിലൂടെ ആസിം മുനീര്‍ പ്രസിഡന്റായും മൊഹ്‌സിന്‍ നഖ്വി പ്രധാനമന്ത്രിയായും അധികാരമേല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. സാമ്പത്തിക തകര്‍ച്ച, ബലൂചിസ്ഥാനിലും ഖൈബര്‍ പഖ്തുണ്‍ഖ്വയിലുമുണ്ടാകുന്ന കടുത്ത വിമത നീക്കങ്ങള്‍, ജനങ്ങള്‍ക്കിടയിലെ ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവ പാകിസ്ഥാനെ വന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ആഭ്യന്തര കലാപങ്ങളും പ്രതിസന്ധികളും തുടരുന്ന സാഹചര്യത്തില്‍ മുനീര്‍ നേരിട്ട് ഭരണം ഏറ്റെടുത്ത് സൈനിക നിയമം പ്രഖ്യാപിക്കാന്‍ സാധ്യതയേറെയാണെന്ന് വിരമിച്ച ഇന്ത്യന്‍ ആര്‍മി മേജര്‍ ജനറല്‍ സി.എം. സേത്ത് വ്യക്തമാക്കുന്നു. 1947 രൂപീകൃതമായതിന് ശേഷം നാല് തവണ സൈനിക അട്ടിമറിക്ക് സാക്ഷ്യം വഹിച്ച പാകിസ്ഥാന്‍, ഇപ്പോള്‍ അഞ്ചാമതൊരു സൈനിക ഭരണത്തിലേക്ക് നീങ്ങുകയാണോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.

English Summary

Speculation is growing regarding a potential fifth military coup in Pakistan following public statements by Interior Minister Mohsin Naqvi, a close ally of Pakistan Armed Forces head Field Marshal Asim Munir, declaring that the current civilian governance system has collapsed. Although Prime Minister Shehbaz Sharif remains in office, Munir has emerged as the de facto authority, increasingly dictating policy on key national matters including security, economy, and foreign affairs. Former military officials and defense analysts suggest the armed forces may be preparing to dismantle the existing political order in favor of a hybrid regime where Munir assumes the presidency and Naqvi becomes Prime Minister, driven by severe economic turmoil, insurgencies in Balochistan and Khyber Pakhtunkhwa, and widespread public discontent.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam