'സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധി'; ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങളെയാണ് കാണാൻ കഴിഞ്ഞതെന്ന് പിണറായി വിജയൻ 

AUGUST 8, 2026, 1:27 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയാണെന്ന പ്രതികരണവുമായി  പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം, ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങളെയാണ് കാണാൻ കഴിഞ്ഞതെന്നും പറഞ്ഞു.

കനത്ത മഴയിലും തുടർന്നുണ്ടായ ദുരന്തങ്ങളിലും നിരവധി പേർ ദുരിതത്തിലായ സാഹചര്യത്തിൽ സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യമാണുള്ളതെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ പ്രതിപക്ഷം തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam