ബൈഡന്റെ 'കുടിയേറ്റ പരോൾ' നിർത്തിവയ്ക്കുന്നതിൽ നിന്ന് ട്രംപിനെ തടഞ്ഞ്  യുഎസ് ജഡ്ജി 

MAY 28, 2025, 11:14 PM

വാഷിംഗ്‌ടൺ: വിവിധ കുടിയേറ്റ അപേക്ഷകളിൽ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം  നീക്കാൻ  ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ട് മസാച്യുസെറ്റ്‌സിലെ ഫെഡറൽ ജഡ്ജി.

ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് യുഎസിൽ നിയമപരമായ പദവി നഷ്ടപ്പെടുന്നത് പൊതുതാൽപ്പര്യത്തിന് നിരക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. സർക്കാരിന്റെ നടപടികൾ ഏകപക്ഷീയവും ഫെഡറൽ ഭരണ നിയമത്തിന്റെ ലംഘനമാണെന്നും കോടതി കണ്ടെത്തി.

യുഎസ് ജില്ലാ കോടതി ജഡ്ജി ഇന്ദിര തൽവാനിയുടെ വിധി, യുഎസിൽ നിയമപരമായി തുടരാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന അഫ്ഗാനിസ്ഥാൻ, ലാറ്റിൻ അമേരിക്ക, ഉക്രെയ്ൻ, എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കുടിയേറ്റക്കാർക്ക് ആശ്വാസമാകും. 

vachakam
vachakam
vachakam

മുൻ യുഎസ് പ്രസിഡന്റ് ജോ  ബൈഡന്റെ കാലത്തെ 'മാനുഷിക പരോൾ' പദ്ധതിയിലൂടെ അതായത് humanitarian parole programലൂടെ യുഎസിൽ പ്രവേശിച്ച ആളുകളെയാണ് ട്രംപിന്റെ നാടുകടത്തൽ ഏറെ ബാധിക്കുന്നത്. ഈ പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കുന്നതിൽ നിന്ന് ട്രംപിനെ യുഎസ് ജഡ്ജി തടഞ്ഞിട്ടുണ്ട്.

യുദ്ധം ബാധിച്ചതോ അസ്ഥിരമായതോ ആയ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് താൽക്കാലികമായി യുഎസിൽ തുടരാൻ അനുവദിക്കുന്ന ഒരു പ്രത്യേക നിയമമാണ് മാനുഷിക പരോൾ. എന്നാൽ, ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് ട്രംപ് ഭരണകൂടം വിശ്വസിക്കുകയും അത് അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ ബൈഡൻ ഭരണകൂടത്തിന് കീഴിൽ, പരോൾ പ്രോഗ്രാമുകൾ വഴി യുഎസിലേക്ക് പ്രവേശനം ലഭിച്ച അഫ്ഗാനികൾ, ഉക്രേനിയക്കാർ, മറ്റ് കുടിയേറ്റക്കാർ എന്നിവരിൽ നിന്നുള്ള പരോൾ വിപുലീകരണ അഭ്യർത്ഥനകൾ പരിഗണിക്കുന്നതിൽ നിന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ടുള്ള ഉത്തരവ്  പിൻവലിക്കാനും തൽവാനി സർക്കാരിനോട് ഉത്തരവിട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam