ഊബര്‍ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവം:  15 വയസുകാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി

JANUARY 2, 2026, 6:52 PM

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ സബര്‍ബന്‍ കമ്മ്യൂണിറ്റിയില്‍ പുതുവത്സര ദിനത്തില്‍ ഊബര്‍ ഡ്രൈവറെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 15 വയസുകാരന്‍ കുറ്റക്കാരനെന്ന് പൊലീസ്. ജോര്‍ജിയയിലെ ഗ്രേസണില്‍ നിന്നുള്ള 58 കാരനായ സീസര്‍ തേജാഡയാണ് കൊല്ലപ്പെട്ടത്.

കാര്‍ജാക്കിംഗിന് ശേഷം സീസര്‍ തേജാഡയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറ്റക്കാരനായി കണ്ടെത്തിയ 15 വയസ്സുകാരനെതിരെ മുതിര്‍ന്നയാളായി പരിഗണിച്ചുകൊണ്ട് കൊലപാതകക്കുറ്റം ചുമത്തിയതായി അധികൃതര്‍ പറഞ്ഞു. ലോറന്‍സ്വില്ലെ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെടിവയ്പ്പ് സമയത്ത് അദ്ദേഹം ഊബര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. തേജാഡ രണ്ട് കുട്ടികളുടെ പിതാവാണെന്നും അധികൃതര്‍ പറഞ്ഞു.

ജനുവരി 1 ന് പുലര്‍ച്ചെ 4:13 ഓടെ തേജാഡ പ്രതിയെ ഗ്രോവ്ലാന്‍ഡ് പാര്‍ക്ക്വേയിലേക്ക് കൊണ്ടുപോയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതി പിന്‍സീറ്റില്‍ നിന്ന് പുറത്തിറങ്ങി തേജാഡയെ വെടിവച്ച ശേഷം റോഡില്‍ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.

പുലര്‍ച്ചെ 5:20 ഓടെ അറ്റ്‌ലാന്റയില്‍ നിന്ന് ഏകദേശം 30 മൈല്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലോറന്‍സ്വില്ലെയിലെ സബര്‍ബന്‍ കമ്മ്യൂണിറ്റിയിലെ റോഡരികില്‍ ഒരാള്‍ കിടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. വെടിയേറ്റ നിലയില്‍ തേജാഡയെ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചതായി പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam