വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും
തടങ്കലിലാക്കിയതിന് പിന്നാലെ കൂടുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക്
മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കോ, ക്യൂബ, കൊളംബിയ തുടങ്ങിയ
രാജ്യങ്ങള്‍ മയക്കുമരുന്ന് നിര്‍മ്മാണവും കടത്തും തടഞ്ഞില്ലെങ്കില്‍
വെനസ്വേലയ്ക്ക് സമാനമായ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി.
അമേരിക്കയ്ക്ക്
ഭീഷണിയുയര്‍ത്തുന്ന ''പ്രശ്‌നക്കാരായ അയല്‍ക്കാര്‍''എന്നാണ് ട്രംപ് ഇവരെ
വിശേഷിപ്പിച്ചത്. ക്യൂബ ഇപ്പോള്‍ പരാജയപ്പെട്ട രാജ്യമാണെന്നും
മയക്കുമരുന്ന് സംഘങ്ങളാണ് മെക്‌സിക്കോ ഭരിക്കുന്നതെന്നും നമ്മള്‍
എന്തെങ്കിലും ചെയ്യേണ്ട സമയമായിരിക്കുന്നു എന്നുമാണ് ട്രംപ്
ചൂണ്ടിക്കാട്ടിയത്. കൊളംമ്പിയയില്‍ മൂന്ന് വലിയ കൊക്കെയ്‌ന്
ഫാക്ടറികളുണ്ടെന്നും ഇത് നടത്തുന്നത് പ്രസിഡന്റ് ഗുസ്താവോ പെട്രോയാണെന്നും
ട്രംപ് ആരോപിച്ചു.
രാജ്യത്തിന്റെ എണ്ണ, ധാതു വിഭവങ്ങള്‍ കൊള്ളയടിക്കുക എന്നതാണ് യുഎസ് ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് വെനസ്വേല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
