ന്യൂയോര്‍ക്ക്: യുഎസ് സൈന്യം നിക്കൊളാസ് മഡുറോയുടെ വസതി വളയുമ്പോള്‍ അദ്ദേഹവും ഭാര്യയും സുരക്ഷിതമായ മുറിയിലേക്ക് മാറാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മഡുറോ വാതിലിന് അരികെ വരെയെത്തി. പക്ഷേ ആ വാതില്‍ അടയ്ക്കാന്‍ കഴിയും മുന്‍പേ സൈന്യം വളഞ്ഞു. മഡുറോയ്ക്കും ഭാര്യയ്ക്കും കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നുമാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
സൈന്യം എത്തിയപ്പോള്‍ മഡുറോ എന്തു ചെയ്‌തെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്. ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ് എന്ന് പേരിട്ട സൈനിക നടപടിക്കായി മഡുറോയുടെ വസതിയുടെ മാതൃക നിര്‍മിച്ച് ഡെല്‍റ്റ ഫോഴ്‌സ് മാസങ്ങളോളം പരിശീലനം നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. അതീവ സുരക്ഷ ഉറപ്പാക്കി സ്ഥാപിച്ച ലോഹവാതിലുകള്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിക്കുന്നതിന്റെ രീതി ഉള്‍പ്പെടെ പരിശീലിച്ചു. സിഐഎയുടെ സംഘം ഓഗസ്റ്റ് മുതല്‍ വെനസ്വേലയിലുണ്ടായിരുന്നു. മഡുറോയുടെ ദിനചര്യ, നീക്കങ്ങള്‍ എന്നിവയെല്ലാം പഠിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
ദൗത്യത്തിന് 4 ദിവസം മുന്‍പേ ട്രംപ് അനുമതി നല്‍കിയെങ്കിലും നല്ല കാലാവസ്ഥയ്ക്കായി അല്പം കൂടി കാത്തിരിക്കാനായിരുന്നു ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനം. അങ്ങനെ മാറ്റി വച്ച ഔത്യം ഒടുവില്‍ വിജയകരമായി നടപ്പാക്കിയത് ശനിയാഴ്ച പുലര്‍ച്ചെയാണ്. ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ ട്രംപും സംഘവും ആ ദൗത്യം തത്സമയം കണ്ടുവെന്നും അദ്ദേഹം വിവരിക്കുകയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
