ഒഹായോ: ഒഹായോയിലെ കൊളംബസിൽ ദന്തഡോക്ടറെയും ഭാര്യയെയും വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡിസംബർ 30നാണ് സ്‌പെൻസർ ടെപെ (37), മോണിക്ക് ടെപെ (39) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദമ്പതികൾ കൊല്ലപ്പെട്ട സമയത്ത് വീടിനുള്ളിലുണ്ടായിരുന്ന ഇവരുടെ ഒന്ന്, നാല് വയസ്സുള്ള കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സ്‌പെൻസർ ജോലിക്ക് എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.
വീടിനുള്ളിൽ ബലപ്രയോഗം നടന്നതായോ ആയുധങ്ങളോ കണ്ടെത്താനായിട്ടില്ല. കൊലപാതകം നടന്ന സമയത്ത് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആളുകളുടെയോ വാഹനങ്ങളുടെയോ ദൃശ്യങ്ങൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നു.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ നീതി ലഭിക്കണമെന്ന് കുടുംബം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; ഐക്യരാഷ്ട്ര സഭയിൽ
ഒരു നാഗരികത തന്നെ ഇല്ലാതായേക്കാം! കരാർ ഒപ്പിടാൻ ഇറാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്
ഇറാന്റെ കഥ കഴിക്കാൻ അമേരിക്കൻ നീക്കം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കാൻ ട്രംപിന്റെ
ബഹ്റൈനിൽ നിന്നും യുഎസ് നാവികസേനയുടെ അപ്രതീക്ഷിത പിന്മാറ്റം; വെറും ഒരു ബാഗുമായി 1500