ടെക്‌സസ് :അമേരിക്കയിലെ ടെക്‌സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇൻഫ്‌ളുവൻസ കേസുകൾ അതിവേഗം വർധിക്കുന്നതായി റിപ്പോർട്ട്. ഹൂസ്റ്റൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആശുപത്രികളിൽ പനിയുമായി എത്തുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ടെക്‌സസ് ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ നിലവിൽ പനി ബാധ അതിരൂക്ഷമാണ്.
5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൂടുതൽ കാണപ്പെടുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളിലെ ആശുപത്രി സന്ദർശനം കഴിഞ്ഞ വർഷത്തെക്കാൾ 25% വർധിച്ചു.
അവധിക്കാലം കഴിഞ്ഞ് കുട്ടികൾ വീണ്ടും സ്‌കൂളുകളിലേക്ക് എത്തുന്നതോടെ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേസുകൾ ഇനിയും ഉയർന്നേക്കാം.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ:
ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുക.
പനി മാറാൻ സമയമെടുക്കുമെന്നതിനാൽ വിശ്രമം അത്യാവശ്യമാണ്. ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് നടത്തി ഉറപ്പുവരുത്തുക.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
