ന്യൂയോര്‍ക്ക്: യുഎസ് സൈന്യം പിടികൂടി ന്യൂയോര്‍ക്കില്‍ എത്തിച്ച വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബ്രുക്ലിന്‍ തടവറയില്‍ ചോദ്യം ചെയ്യും. കൈവിലങ്ങിട്ട് യുഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സെല്ലിലേക്ക് വരുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
''ഗുഡ് നൈറ്റ്, ഹാപ്പി ന്യൂ ഇയര്‍,'' എന്ന് മഡുറോ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
ബ്രുക്ലിനില്‍ വെച്ച് മദുറോയെ വിശദമായി ചോദ്യം ചെയ്യും. തുടര്‍ന്ന് യുഎസ് കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നല്‍കി അമേരിക്കന്‍ ജനതയെ നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന 'നാര്‍ക്കോ-ടെററിസം' കുറ്റമാണ് മദുറോയ്ക്കും ഭാര്യയ്ക്കും മേല്‍ അമേരിക്ക ചുമത്തിയിരിക്കുന്നത്. നേരത്തെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മദുറോയുടെ കണ്ണുകെട്ടിയ ചിത്രം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ കാരക്കാസിലെ ഫോര്‍ട്ട് ടിയുന സൈനിക സമുച്ചയത്തിലുള്ള പ്രസിഡന്റിന്റെ വസതിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത്. യുഎസ് മാസങ്ങളായി ഓപ്പറേഷനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
