വെനിസ്വേലയിൽ  ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന് യുഎസ് ഹൗസ് സ്പീക്കർ

JANUARY 6, 2026, 2:43 AM

വാഷിംഗ്‌ടൺ: വെനിസ്വേലയിൽ  ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന് യുഎസ് ഹൗസ് സ്പീക്കർ  മൈക്ക് ജോൺസൺ. തെരഞ്ഞെടുപ്പ് നടത്താൻ സമയമായിട്ടില്ലെന്ന വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മൈക് ജോൺസണിന്‍റെ പ്രതികരണം.

" ചില കാര്യങ്ങൾ ഇപ്പോഴും നിർണ്ണയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, പക്ഷേ അത് വളരെ പെട്ടെന്ന് സംഭവിക്കണം. അവരുടെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയോടെ തുടരാനും രാജ്യം സ്ഥിരതയോടെ തുടരാനും തെരഞ്ഞെടുപ്പ് സംഭവിക്കണമെന്ന് ഞാൻ കരുതുന്നു," മൈക് ജോൺസൺ പറഞ്ഞു.

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗ്രസ് ചുമതലയേറ്റതിന് പിന്നാലെയാണ് മൈക് ജോൺസൺ ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. റൂബിയോ, പീറ്റ് ഹെഗ്സെത്ത് തുടങ്ങിവരുമായുള്ള ബ്രീഫിങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവയാണ് മൈക്ക് ജോൺസൺ ഇക്കാര്യം പറഞ്ഞത്. വെനസ്വേലയിലേക്ക് യുഎസ് സൈന്യത്തെ അയക്കുമെന്ന് കരുതുന്നില്ലെന്നും മൈക് ജോൺസൺ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam