ഇറാന്‍ പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം 500 കടന്നു; വെളിപ്പെടുത്തലുമായി യു.എസ് ആസ്ഥാനമായുള്ള സംഘടന

JANUARY 11, 2026, 7:37 PM

ടെഹ്‌റാന്‍: ഇറാനിലെ പ്രക്ഷോഭത്തില്‍ 500 ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഒരു മനുഷ്യാവാശ സംഘടന ഞായറാഴ്ച വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്ക് വേണ്ടി ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിമുഴക്കിയതിന് പിന്നാലെ യുഎസ് സൈനിക താവളങ്ങള്‍ നശിപ്പിക്കുമെന്ന് ടെഹ്റാനും ഭീഷണിമുഴക്കിയതിന് പിന്നാലെയാണ് മരണ സംഖ്യ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. 

ഇസ്ലാമിക് റിപ്പബ്ലിക്ക് 2022 ന് ശേഷമുള്ള ഏറ്റവും വലിയ പ്രകടനത്തെ അഭിമുഖീകരിക്കുമ്പോള്‍, പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തിയാല്‍ ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 

അതിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 490 പ്രതിഷേധക്കാരുടെയും 48 സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണം സ്ഥിരീകരിച്ചുവെന്നും രണ്ടാഴ്ചത്തെ പ്രക്ഷേഭത്തില്‍ 10,600 ല്‍ അധികം ആളുകള്‍ അറസ്റ്റിലായെന്നും ഇറാന്റെ അകത്തും പുറത്തുമുള്ള പ്രവര്‍ത്തകരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുഎസ് ആസ്ഥാനമായുള്ള അവകാശ സംഘടനയായ HRANA  പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam