പോലീസ് ചേസിംഗിനിടെ ഹൈവേ മുറിച്ചുകടന്ന രണ്ട് കൗമാരക്കാരായ പെൺകുട്ടികൾ വാഹനമിടിച്ച് മരിച്ചു

JULY 25, 2026, 12:13 AM


ഹൂസ്റ്റൺ: കടയിൽ മോഷണം നടത്തി പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഹൈവേ മുറിച്ചുകടന്ന രണ്ട് കൗമാരക്കാരായ പെൺകുട്ടികൾ വാഹനമിടിച്ച് മരിച്ചു. ഹൂസ്റ്റണിലെ ഗലേറിയ ഏരിയയിലുള്ള 'ഓൾഡ് നേവി' വസ്ത്രവ്യാപാര ശാലയിൽ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

കടയിൽ മോഷണം നടന്ന വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പ്രതികൾ സഞ്ചരിച്ചിരുന്ന ഷെവർലെ ടാഹോ വാഹനം തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ നിർത്താതെ ഓടിച്ചുപോയി.

തുടർന്ന് പോലീസ് നടത്തിയ പിന്തുടരലിനൊടുവിൽ ഇവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന നാല് പെൺകുട്ടികളും പുറത്തിറങ്ങി സമീപത്തെ ഹൈവേ 288ലേക്ക് ഓടിക്കയറുകയായിരുന്നു.

vachakam
vachakam
vachakam

ഹൈവേയുടെ വടക്കൻ പാത ഇവർ വിജയകരമായി മുറിച്ചുകടന്നെങ്കിലും, തെക്കൻ പാതയിലേക്ക് പ്രവേശിച്ച രണ്ടുപേരെ അമിതവേഗത്തിൽ വന്ന വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു.

രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഹൂസ്റ്റൺ പോലീസ് സ്ഥിരീകരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പെൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam