ട്വിറ്ററും മെറ്റയും കണ്ടാൽ അമേരിക്കക്കാർക്ക് കലി കയറും; കാരണമിതാണ് !!

JUNE 4, 2023, 10:08 AM

മാർക്ക് സക്കർബർഗിന്റെ മെറ്റയും എലോൺ മസ്‌കിന്റെ ട്വിറ്ററും അമേരിക്കയിൽ ഏറ്റവും വെറുക്കപ്പെട്ട ബ്രാൻഡുകളിൽ ഒന്നാം സ്ഥാനത്താണ്.

യുഎസിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയാണ് മെറ്റ. ട്വിറ്ററും ഒട്ടും പിന്നിലല്ല. എന്നിട്ടും എങ്ങനെയാണ് രണ്ട് കമ്പനികളും വെറുക്കപ്പെട്ടവരുടെ പട്ടികയിൽ ഇടം പിടിച്ചത്..? 

യുഎസിലെ വെറുക്കപ്പെട്ട ബ്രാൻഡുകളെ വെളിപ്പെടുത്തുന്ന സര്‍വേയെ കുറിച്ച്‌ സിഎൻബിസി-യാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച്‌ 13 മുതല്‍ 28 വരെ 16,310 അമേരിക്കക്കാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാൻഡുകളെ കണ്ടെത്തുന്നത്. 'Axios Harris Poll 100' എന്നാണ് സര്‍വേയുടെ പേര്. യു.എസിലെ ജനങ്ങള്‍ക്കിടയില്‍ വിവിധ ബ്രാൻഡുകള്‍ക്കുള്ള മതിപ്പിന്റെ റാങ്കിങ്ങാണിത്.

vachakam
vachakam
vachakam

ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ട്വിറ്റര്‍ യുഎസില്‍ ഏറ്റവും വെറുക്കപ്പെടുന്ന നാലാമത്തെ ബ്രാൻഡാണെന്നാണ് സര്‍വേ പറയുന്നത്. സക്കര്‍ബര്‍ഗിന്റെ മെറ്റ അഞ്ചാം സ്ഥാനത്തുണ്ട്. നിരോധനവുമായി ബന്ധപ്പെട്ട് യുഎസില്‍ പ്രതിസന്ധി നേരിടുന്ന ജനപ്രിയ ഹൃസ്വ വിഡിയോ ആപ്പായ ടിക് ടോക്ക് ഏറ്റവും വെറുക്കപ്പെട്ട ഏഴാമത്തെ ബ്രാൻഡായി മാറി.

ട്വിറ്ററിനും മെറ്റയ്ക്കും "സംസ്‌കാരം", "എതിക്സ്" എന്നീ വിഭാഗങ്ങളില്‍ മോശം സ്കോര്‍ ലഭിച്ചതായി സര്‍വേ കണ്ടെത്തി. ലോകമെമ്ബാടുമുള്ള ആയിരക്കണക്കിന് ജീവനക്കാരെ മെറ്റയും ട്വിറ്ററും പുറത്താക്കിയ വര്‍ഷമായിരുന്നു 2022. യൂസര്‍മാരുടെ വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ മെറ്റ വീഴ്ച വരുത്തിയതും വലിയ വാര്‍ത്തയായി മാറിയിരുന്നു. അതേസമയം, ടിക് ടോകിന് "സ്വഭാവത്തിലും" "പൗരത്വത്തിലു"മാണ് മോശം സ്കോര്‍ ലഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam