'ഇന്ത്യ അവസരങ്ങളുടെ ഹബ്ബ്, പലതും ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നു'; കോടീശ്വരൻ വാറൻ ബഫറ്റ്

MAY 7, 2024, 9:43 AM

വാഷിംഗ്ടൺ: ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുമെന്ന് സൂചന നൽകി അമേരിക്കൻ കോടീശ്വരൻ വാറൻ ബഫറ്റ്. 

ഇന്ത്യൻ വിപണിയുടെ സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്താനുണ്ടെന്നും തൻ്റെ നിക്ഷേപ സ്ഥാപനമായ ബെർക്ക്‌ഷയർ ഹാത്ത്‌വേ കമ്പനി ഭാവിയിൽ രാജ്യത്ത് നിക്ഷേപം നടത്തുമെന്നും വാറൻ ബഫറ്റ് പറഞ്ഞു. ബക്ഷറിൻ്റെ വാർഷിക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ പര്യവേക്ഷണം ചെയ്യപ്പെടാത്ത നിരവധി അവസരങ്ങളുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിരവധി സാധ്യതകളുണ്ട്. പലതും ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നു. ഇതിന് മികച്ച മാനേജ്മെൻ്റ് ആവശ്യമാണ്. ഭാവിയിൽ ഇതൊരു വലിയ അവസരമായി മാറുമെന്നും വാറൻ ബഫറ്റ് പറഞ്ഞു.

vachakam
vachakam
vachakam

യുഎസ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് മാനേജർ രാജീവ് അഗർവാളിൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ കുതിച്ചുയരുകയാണ്.

ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 8.4% ജിഡിപി വളർച്ചയോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുന്നു. നിക്ഷേപകർക്ക് അനുയോജ്യമായ അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഎസ്, ചൈന, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് ശേഷം ഇന്ത്യയുടെ ജിഡിപി നിലവിൽ അഞ്ചാം സ്ഥാനത്താണ്.  യോഗത്തിൽ യുഎസ് ധനക്കമ്മി മുതൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എഐ) പരിവർത്തന സാധ്യതകൾ വരെയുള്ള നിരവധി വിഷയങ്ങൾ ചർച്ചയായി. എഐ യുടെ അപകട സാധ്യതകളെ കുറിച്ചും  മിസ്റ്റർ ബഫറ്റ് മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam