കടലിടുക്ക് അടച്ചാൽ ഇറാന് സ്വന്തമായി ഒരു രാജ്യം പോലുമില്ലാതാക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്: അമേരിക്ക -ഇറാൻ ചർച്ചകളിൽ പ്രതിസന്ധി

JUNE 22, 2026, 5:44 AM

വാഷിങ്ടൺ ഡി.സി : ഇറാനുമായി സ്വിറ്റ്‌സർലൻഡിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇസ്രായേൽലെബനൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ 'ഹോർമുസ് കടലിടുക്ക് ' അടച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

കടലിടുക്ക് അടച്ചാൽ ഇറാന് സ്വന്തമായി ഒരു രാജ്യം പോലുമില്ലാതാക്കുമെന്നും, ലെബനനിലെ തങ്ങളുടെ പ്രോക്‌സി ഗ്രൂപ്പുകളെ ഇറാൻ നിയന്ത്രിച്ചില്ലെങ്കിൽ ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ഈ പരാമർശത്തിൽ പ്രതിഷേധിച്ച് ഇറാൻ പ്രതിനിധികൾ ചർച്ചയിൽ നിന്ന് താൽക്കാലികമായി ഇറങ്ങിപ്പോയി.

ഇറാനുമായി ഒരു പുതിയ തുടക്കമാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ ഭീഷണി. അതേസമയം, ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക ചർച്ചകൾ ഈ ആഴ്ചയും തുടരുമെന്നാണ് വിവരം.

vachakam
vachakam
vachakam

ഇറാന് അമിത ഇളവുകൾ നൽകുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലെ ഇരുപാർട്ടികളിൽ നിന്നുമുള്ള പ്രമുഖ നേതാക്കൾ ട്രംപിന്റെ ഈ നീക്കത്തെ വിമർശിക്കുന്നുമുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam