പസഫിക്കിൽ 'നോളോ' ഉഷ്ണമേഖലാ കൊടുങ്കാറ്റ് രൂപപ്പെടുന്നു; ഹവായിയിൽ ചുഴലിക്കാറ്റ് ജാഗ്രത

SEPTEMBER 23, 2026, 9:23 PM

പസഫിക് സമുദ്രത്തിൽ 'നോളോ' എന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ് രൂപപ്പെട്ടതിനെത്തുടർന്ന് ഹവായിയിലെ 'ബിഗ് ഐലൻഡി'ൽ  ഹരിക്കേൻ ജാഗ്രത പ്രഖ്യാപിച്ചതായി നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചു.

വ്യാഴാഴ്ചയോടെ നോളോ ഒരു ഹരിക്കേനായി മാറുമെന്നും വാരാന്ത്യത്തോടെ അതൊരു 'മേജർ ഹരിക്കേൻ' (തീവ്രമായ ചുഴലിക്കാറ്റ്) ആയി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കാറ്റിന്റെ വേഗത മണിക്കൂറിൽ കുറഞ്ഞത് 111 മൈൽ (ഏകദേശം 178 കിലോമീറ്റർ) എന്ന നിലയിലെത്തുന്ന 'കാറ്റഗറി 3' അല്ലെങ്കിൽ അതിനു മുകളിലുള്ള വിഭാഗത്തിൽ എത്തുമ്പോഴാണ് ഒരു കൊടുങ്കാറ്റിനെ 'മേജർ ഹരിക്കേൻ' ആയി കണക്കാക്കുന്നത്.

പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയോടെ, മണിക്കൂറിൽ 45 മൈൽ വേഗതയിലുള്ള കാറ്റായിരുന്നു നോളോയിൽ രേഖപ്പെടുത്തിയത്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലായിരുന്നു ഇതിന്റെ സഞ്ചാരമെങ്കിലും, വ്യാഴാഴ്ചയോടെ വടക്കോട്ടും വടക്ക്-വടക്കുകിഴക്കോട്ടും പെട്ടെന്നുള്ള ദിശാമാറ്റം ഉണ്ടാകുമെന്ന് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

vachakam
vachakam
vachakam

വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നോളോ 'ബിഗ് ഐലൻഡി'നടുത്തെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ഈ കൊടുങ്കാറ്റ് ബിഗ് ഐലൻഡിൽ ഏകദേശം 15 മുതൽ 20 ഇഞ്ച് വരെ മഴ പെയ്യിക്കുമെന്നും, ചിലയിടങ്ങളിൽ 35 ഇഞ്ച് വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു. കനത്ത മഴ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള അതിഭീകരമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാമെന്ന് ഹരിക്കേൻ സെന്റർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് കുത്തനെയുള്ള ഭൂപ്രദേശങ്ങളുള്ള ഇടങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.

മൗയിയിൽ 5 മുതൽ 10 ഇഞ്ച് വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ മഴയുടെ അളവ് 20 ഇഞ്ച് വരെയാകാം. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാനും സാധ്യതയുണ്ട്. മറ്റ് ദ്വീപുകളിൽ 1 മുതൽ 3 ഇഞ്ച് വരെ മഴ ലഭിക്കുമെന്നും ഒറ്റപ്പെട്ട വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam