ഗർഭച്ഛിദ്രത്തിൻ്റെ പേരിൽ കൊലപാതകക്കുറ്റം ചുമത്തി ജയിലിലായ ടെക്സാസ് സ്ത്രീയുടെ കേസ് തുടരാമെന്ന് കോടതി വിധി 

JULY 25, 2024, 7:11 AM

2022-ൽ സ്വയം ഗർഭച്ഛിദ്രം നടത്തിയ കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെടുകയും കൊലപാതകക്കുറ്റം ചുമത്തപ്പെടുകയും ചെയ്ത യുവതിക്കെതിരെ പ്രാദേശിക ഷെരീഫിനും പ്രോസിക്യൂട്ടർമാർക്കും കേസുമായി മുന്നോട്ട് പോകാം എന്ന് വ്യക്തമാക്കി കോടതി. എന്നാൽ ഇവർക്കെതിരായ കുറ്റാരോപണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിൽ പ്രതിഷേധം നടന്നിരുന്നു. ഈ കേസിൽ ആണ്   ഫെഡറൽ ജഡ്ജി ബുധനാഴ്ച നിലപാട് വ്യക്തമാക്കിയത്.

അതിർത്തി നഗരമായ മക്അലെനിൽ നടന്ന ഒരു ഹിയറിംഗിനിടെ ആണ് കേസ് തള്ളാനുള്ള പ്രോസിക്യൂട്ടർമാരുടെയും ഷെരീഫിൻ്റെയും പ്രമേയം യുഎസ് ജില്ലാ ജഡ്ജി ഡ്രൂ ബി ടിപ്ടൺ നിരസിച്ചത്. എന്നാൽ കൊലപാതകക്കുറ്റം ചുമത്തി രണ്ട് രാത്രികൾ ജയിലിൽ കഴിയുകയും കേസിൽ ഒരു മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്ത ലിസെല്ലെ ഗോൺസാലസ് ഹിയറിംഗിൽ പങ്കെടുത്തില്ല.

രാജ്യത്തെ ഏറ്റവും നിയന്ത്രിത ഗർഭച്ഛിദ്ര നിരോധനങ്ങളിലൊന്നാണ് ടെക്‌സാസിൽ ഉള്ളത്. 19 ആഴ്ച ഗർഭിണിയായിരിക്കെ മിസോപ്രോസ്റ്റോൾ എന്ന മരുന്ന് കഴിച്ചതിനാണ് 2022 ൽ ഗോൺസാലസിനെതിരെ കുറ്റം ചുമത്തിയത്. തുടർന്ന് അവർ ടെക്സാസിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു, അവിടെ ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർമാർ സിസേറിയൻ ശസ്ത്രക്രിയ നടത്തി മരിച്ച കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

vachakam
vachakam
vachakam

കേസിന്റെ ഹിയറിംഗിനിടെ ഇത് "ഏറ്റവും മോശമായ അശ്രദ്ധയാണ്" എന്ന് പ്രതിഭാഗത്തിൻ്റെ അഭിഭാഷകനായ റിക്ക് നവാരോ വാദിച്ചു. അതുപോലെ തന്നെ കുറ്റം ചുമത്തുന്നതിൽ തനിക്ക് ഒരു തെറ്റ് പറ്റിയെന്ന് റാമിറസ് മുമ്പ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam