കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി

FEBRUARY 2, 2025, 7:44 AM

ഡാളസ്: കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് നോർത്ത് ടെക്‌സസിലെ സ്‌കൂളുകളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി. കുടുംബങ്ങളെയും അയൽപക്കങ്ങളെയും സ്‌കൂളുകളെയും ഇളക്കിമറിച്ച കുടിയേറ്റ റെയ്ഡുകളിൽ പ്രതിഷേധിച്ചാണ് നോർത്ത് ടെക്‌സസിലെ വിദ്യാർത്ഥികൾ വെള്ളിയാഴ്ച ക്ലാസ് മുറികളിൽ നിന്ന് ഇറങ്ങി തെരുവിലിറങ്ങിയത്.

40 ഓളം വിദ്യാർത്ഥികൾ ഇർവിംഗ് ഹൈസ്‌കൂളിൽ നിന്ന് സിറ്റി ഹാളിലേക്ക് മാർച്ച് നടത്തി, പലരും മെക്‌സിക്കോയുടെയും ഹോണ്ടുറാസിന്റെയും പതാകകൾ വീശിയാണ് മാർച്ചിൽ പങ്കെടുത്തത്. തദ്ദേശീയ ഉദ്യോഗസ്ഥർ അവരുടെ ഉത്കണ്ഠ ശ്രദ്ധിക്കണമെന്ന് ആഗ്രഹിച്ചാണ് സിറ്റി ഹാളിലേക്ക് ഒരു മൈലിലധികം കാൽനടയായി പോയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതികളെക്കുറിച്ച് ചിന്തിക്കമ്പോൾ ഭയമുണ്ടെന്നും ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.'ഇപ്പോൾ ഞങ്ങൾ ജീവിക്കുന്നത് ഇങ്ങനെയാണ്  ഞങ്ങൾ ഭയത്തിലാണ് ജീവിക്കുന്നത്,' സംഘാടകരിൽ ഒരാളായ 15 വയസ്സുള്ള ഐവി പറഞ്ഞു.

vachakam
vachakam
vachakam

ചില കൗമാരക്കാർ പറഞ്ഞത്, തുടക്കത്തിൽ തങ്ങളെ കാമ്പസിൽ നിന്ന് പുറത്തപോകുന്നതിൽ നിന്ന് തടഞ്ഞു എന്നാണ്. അയൽപക്കത്തിലൂടെ മാർച്ച് നടത്തമ്പോൾ ജില്ലാ പോലീസ് വിദ്യാർത്ഥികളെ പിന്തുടർന്നു.കുടുംബങ്ങളെ വേർപെടുത്തുന്നതിൽ ഐവി വിശ്വസിക്കുന്നില്ല, സ്‌കൂൾ വിട്ട് മാർച്ച് നടത്താനുള്ള കാരണം ലളിതമാണെന്ന് അവർ പറഞ്ഞു: 'ഞാൻ എന്റെ ആളുകൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്.'

ഇർവിംഗ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ അവരുടെ സ്‌കൂളിന് മുന്നിലുള്ള മീഡിയനിലൂടെ മാർച്ച് ചെയ്തു.

ട്രംപ് അധികാരമേറ്റയുടനെ കൂട്ട നാടുകടത്തൽ വാഗ്ദാനം ചെയ്യുകയും നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ലക്ഷ്യമിട്ടുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. സ്‌കൂളുകൾ, ആശുപത്രികൾ, പള്ളികൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് സ്ഥലങ്ങൾക്ക് സമീപമുള്ള ഫെഡറൽ ഇമിഗ്രേഷൻ അറസ്റ്റുകൾ പരിമിതപ്പെടുത്തുന്ന ബൈഡൻ കാലഘട്ടത്തിലെ മാർഗ്ഗനിർദ്ദേശം അദ്ദേഹത്തിന്റെ ഭരണകൂടം പിൻവലിച്ചു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam