സൗത്ത് കരോലിന: 23 വർഷങ്ങൾക്ക് മുമ്പ് ശിക്ഷിക്കപ്പെട്ട സൗത്ത് കരോലിനയിലെ തടവുകാരൻ മരിയോൺ ബോമാൻ ജൂനിയറിന്റെ വധശിക്ഷ ജനുവരി 31 വെള്ളിയാഴ്ച നടപ്പാക്കി. 2025ലെ യുഎസിലെ ആദ്യ വധശിക്ഷയാണ്. സെപ്തംബർ മുതൽ സൗത്ത് കരോലിന സംസ്ഥാനത്ത് നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത് കഴിഞ്ഞ വർഷം രാജ്യത്ത് ഇരുപത്തിയഞ്ച് വധശിക്ഷകൾ നടപ്പാക്കി.
മരിയോൺ ബോമാൻ ജൂനിയറിനെ വൈകന്നേരം 6:27 നാണു വിഷ മിശ്രിതം കുത്തിവെച്ചു വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2001 ൽ 21 വയസ്സുള്ള കാൻഡി മാർട്ടിനെ കൊലപ്പെടുത്തിയ കേസിൽ 2002 ൽ ഡോർചെസ്റ്റർ കൗണ്ടിയിൽ 44 കാരനായ ബോമാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
അറസ്റ്റിനശേഷം ബോമാൻ നിരപരാധിത്വം ആവർത്തിച്ചു , 'ഞാൻ കാൻഡി മാർട്ടിനെ കൊന്നില്ല' എന്ന് പറഞ്ഞുകൊണ്ട് അവസാന പ്രസ്താവന ആരംഭിച്ചത്.
മരണമുറിയുടെ കർട്ടൻ തുറന്നപ്പോൾ, സാക്ഷി മുറിയിലെ ഗ്ലാസിന്റെ മറുവശത്തുള്ള തന്റെ അഭിഭാഷകനെ ബോമാൻ ഒരു നിമിഷം നോക്കി, പിന്നീട് സീലിംഗിലേക്ക് തിരിഞ്ഞനോക്കി കണ്ണുകൾ അടച്ചു. മുകളിലേക്ക് നോക്കമ്പോൾ അയാൾ ഒന്നോ രണ്ടോ തവണ കണ്ണുകൾ തുറന്നു.
ബോമാന്റെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള അവസാന പ്രസ്താവനയും കവിതയും അഭിഭാഷകൻ വായിച്ചു കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം കനത്തു, അദ്ദേഹം ശ്വാസം വിടമ്പോൾ ചുണ്ടുകൾ വീർപ്പിച്ചു. ഒരു മിനിറ്റിനുള്ളിൽ, ആ ശ്വാസങ്ങൾ നിലച്ചു. ഇരുപത് മിനിറ്റിനശേഷം, സ്‌റ്റെതസ്‌കോപ്പുള്ള ഒരു ഡോക്ടർ അദ്ദേഹത്തിന്റെ നെഞ്ചിടിപ്പ് ശ്രദ്ധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.
ബോമാന്റെ അവസാനത്തെ ഭക്ഷണത്തിൽ ചെമ്മീൻ, മത്സ്യം, മുത്തുച്ചിപ്പികൾ, ചിക്കൻ വിങ്ങുകളും ടെൻഡറുകളും, ഉള്ളി വളയങ്ങൾ, വാഴപ്പഴ പുഡ്ഡിംഗ്, ജർമ്മൻ ചോക്ലേറ്റ് കേക്ക്, ക്രാൻബെറി ജ്യൂസ്, പൈനാപ്പിൾ ജ്യൂസ് എന്നിവ ഉൾപ്പെട്ടിരുന്നു.
മാർട്ടിന് മയക്കുമരുന്ന് വിറ്റതായി ബോമാൻ പറഞ്ഞു, മാർട്ടിൻ വർഷങ്ങളായി തന്റെ സുഹൃത്തായിരുന്നുവെന്നും ചിലപ്പോൾ അവൾ ലൈംഗികതയ്ക്ക് പണം നൽകുമെന്നും ബോമാൻ പറഞ്ഞു, പക്ഷേ അവളെ കൊല്ലുന്നത് അദ്ദേഹം നിഷേധിച്ചു. വധ ശിക്ഷ നടപ്പാക്കിയ ജയിലിനു പുറത്തു വധ ശിക്ഷയെ എതിർക്കുന്നവർ പ്രകടനം സംഘടിപ്പിച്ചിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്