'തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയെ പിന്തുണച്ചു';  സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്കെതിരെ പുതിയ കുറ്റം 

JULY 25, 2024, 6:55 AM

2022-ൽ ന്യൂയോർക്കിൽ വെച്ച് എഴുത്തുകാരൻ സർ സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ആൾ ഇപ്പോൾ ഒരു തീവ്രവാദ ഗ്രൂപ്പിനെ പിന്തുണച്ചതിൻ്റെ പേരിൽ പുതിയ കുറ്റം നേരിടുന്നതായി റിപ്പോർട്ട്. ലെബനൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്ക്ക് പിന്തുണ നൽകിയതിന് ഹാദി മതറിനെതിരെ കുറ്റം ചുമത്തിയതായി ആണ് ബുധനാഴ്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

അതേസമയം കുറ്റസമ്മതം നടത്തിയാൽ തടവുശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന പ്രോസിക്യൂട്ടർമാരുടെ വാഗ്ദാനം ഹാദി മതർ നിരസിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ഫെഡറൽ ആരോപണങ്ങൾ വരുന്നത് എന്നതും ശ്രദ്ധേയമാണ്.

2022-ലെ കൊലപാതകശ്രമത്തിൽ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നാലെ കൊലപാതകശ്രമം, ആക്രമണം എന്നീ കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ പുതിയ ആരോപണങ്ങളിൽ തൻ കുറ്റക്കാരനാണെന്ന് സമ്മതിക്കാൻ തൻ്റെ കക്ഷി ഉദ്ദേശിക്കുന്നില്ലെന്ന് മാതാറിൻ്റെ അഭിഭാഷകൻ നഥാനിയൽ ബറോൺ ബിബിസിയോട് പ്രതികരിച്ചു.

vachakam
vachakam
vachakam

“ഈ കാര്യങ്ങളിൽ തീക്ഷ്ണതയോടെയും തീവ്രതയോടെയും അദ്ദേഹത്തെ പ്രതിരോധിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു,” എന്നാണ് ബാരോൺ പറഞ്ഞത്. തൻ്റെ ക്ലയൻ്റ് തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളിലും നിരപരാധി ആണെന്ന വധത്തിൽ ഉറച്ചു നിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇയാൾ ആക്രമണത്തിന് ശേഷം ജാമ്യം ലഭിക്കാതെ തടവിലാണ്. ഹിസ്ബുള്ള ഒരു തീവ്രവാദ സംഘടനയാണെന്ന് അറിഞ്ഞുകൊണ്ട് അതിന് സഹായങ്ങളും പിന്തുണയും നൽകാൻ മതർ ശ്രമിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു, എന്നാൽ ഏത് തെളിവാണ് അദ്ദേഹത്തെ ഗ്രൂപ്പുമായി ബന്ധിപ്പിച്ചതെന്നുള്ളതിന്റെ  രേഖ വിശദമാക്കിയിട്ടില്ല.

പാശ്ചാത്യ രാജ്യങ്ങൾ, ഇസ്രായേൽ, ഗൾഫ് അറബ് രാജ്യങ്ങൾ, അറബ് ലീഗ് എന്നിവ ചേർന്നാണ് ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത്. അതുപോലെ തന്നെ പഴയ സംഭവത്തിൽ 26 കാരനായ ന്യൂജേഴ്‌സി നിവാസി പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനെ ആക്രമിച്ചത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്തമല്ല, ജയിലിൽ നിന്ന് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ, ഇയാൾ താൻ യൂട്യൂബിൽ സർ സൽമാൻ്റെ വീഡിയോകൾ കണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "അത്തരം ധിക്കാരികളായ ആളുകളെ എനിക്ക് ഇഷ്ടമല്ല" എന്നും വിഷയത്തിൽ ഇയാൾ പ്രതികരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam