ഒക്ലഹോമ: ഒക്ലഹോമ സംസ്ഥാനത്ത് ജൂലൈ 1 മുതൽ പുതിയ വിദ്യാഭ്യാസ നിയമങ്ങൾ നിലവിൽ വരുന്നു. പ്രധാനമായും രണ്ട് മാറ്റങ്ങളാണ് പുതിയ ബില്ലുകളിലൂടെ വരുന്നത്.
സംസ്ഥാനത്തെ അധ്യാപകരുടെ അടിസ്ഥാന ശമ്പളത്തിൽ 2,000 ഡോളറിന്റെ വർദ്ധനവ് ഉണ്ടാകും. വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തുന്നതു മുതൽ ക്ലാസ് കഴിയുന്നതു വരെ മൊബൈൽ ഫോണുകൾ പൂർണ്ണമായും പൂട്ടി വെക്കണം.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി വൻ വിജയമായതിനെത്തുടർന്നാണ് ഇപ്പോൾ നിയമമാക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനും അച്ചടക്കം നിലനിർത്താനും സഹായിച്ചതായി അധികൃതർ വ്യക്തമാക്കി.
എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ ഫോൺ ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടായിരിക്കും.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
