ലോക മാധ്യമ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മീഡിയ ഇഗ്‌നൈറ്റ് വർക്ക്‌ഷോപ്പ് ഷിക്കാഗോയിൽ മേയ് 2ന്

APRIL 28, 2026, 9:04 AM

ഷിക്കാഗോ: ലോക മാധ്യമ സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ സംഘടിപ്പിക്കുന്ന മീഡിയ ഇഗ്നൈറ്റ് 2026 മേയ് 2-ാം തീയതി ശനിയാഴ്ച രാവിലെ 11ന് മണിക്ക് ഇല്ലിനോയിസിലെ ഷാംബർഗ് നാഷണൽ ഇന്ത്യ ഹബ്ബിൽ നടക്കും.

ഈ വർക്ക് ഷോപ്പിൽ ഡിജിറ്റൽ മേഖലയിൽ താത്പര്യമുള്ളവർക്ക് ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം.

പ്രശസ്ത ഫോട്ടോഗ്രാഫറും അദ്ധ്യാപകനുമായ ജോർജ് ലെക്ലെയർ പരിശീലന സെഷനുകളിൽ ക്ലാസ് നയിക്കുന്നത്. ഫോട്ടോഗ്രാഫിയുടെയും വീഡിയോ എഡിറ്റിംഗിന്റെയും അടിസ്ഥാന സാങ്കേതിക വിദ്യകൾ, ദൃശ്യ ഭംഗി, പ്രൊഫഷണൽ മീഡിയ സമീപനങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

പ്രായഭേദമെന്യേ മുൻപരിചയമില്ലാത്തവർക്കും ഫോട്ടോഗ്രാഫിയുടെയും വീഡിയോ എഡിറ്റിംഗിന്റെയും അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാൻ ഈ ക്ലാസ് ഉപകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് പ്രസന്നൻ പിള്ള (പ്രസിഡന്റ്) 630-935-2990, അലൻ ജോർജ് (സെക്രട്ടറി & ഇവന്റ് ചെയർ) 331-262-1301

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam