ഷിക്കാഗോ: ഷിക്കാഗോയിലെ സൗത്ത് സൈഡിലുണ്ടായ വെടിവെപ്പിൽ 12 പേർക്ക് പരിക്കേറ്റു. ജൂൺ 19ന് രാത്രി 11 മണിയോടെയാണ് സംഭവം. റോഡരികിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ ചുവന്ന എസ്യുവിയിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു.
പരിക്കേറ്റവരിൽ 17നും 47നും ഇടയിൽ പ്രായമുള്ളവരാണുള്ളത്. ഇതിൽ 17 വയസുകാരനായ ആൺകുട്ടിയുടെയും 26 വയസുകാരന്റെയും നില ഗുരുതരമാണ്. സംഭവത്തിൽ ഇതുവരെ ആരും മരണപ്പെട്ടിട്ടില്ല.
പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെയും മിഷേൽ ഒബാമയുടെയും സാന്നിധ്യത്തിൽ ഒബാമ പ്രസിഡൻഷ്യൽ സെന്റർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ചടങ്ങുകൾ നടന്ന സ്ഥലത്തിന് ഏതാനും മൈലുകൾ മാത്രം അകലെയാണ് വെടിവെപ്പുണ്ടായത്.
ജൂൺടീന്ത് (Juneteenth) ആഘോഷങ്ങളുടെയും ഫാദേഴ്സ് ഡേ വാരാന്ത്യത്തിന്റെയും പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
