വാഷിംഗ്ടണ്‍: ഗാസയിലെ സമാധാന നീക്കത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ കണ്‍സര്‍വേറ്റിവ് നേതാക്കളുമായുള്ള ട്രംപിന്റെ റൗണ്ട് ടേബിള്‍ പരിപാടി ലോകം വീക്ഷിച്ചതാണ്. ട്രംപിന്റെ മധ്യപൂര്‍വദേശ ഉപദേശകന്‍ ഖത്തറിന്റെ പ്രധാനമന്ത്രിക്കും ഇസ്രയേല്‍, ഹമാസ് നേതാക്കള്‍ക്കുമൊപ്പം സമാധാന ചര്‍ച്ച നടക്കുന്ന സമയത്തായിരുന്നു ഈ യോഗവും.
സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പലതവണ ട്രംപിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചതും. ട്രംപിന് ഒരു വാര്‍ത്ത നല്‍കാനുണ്ടെന്നും മാധ്യമങ്ങള്‍ പോയതിനു ശേഷമേ അതു പറയാനാകൂ എന്നും വ്യക്തമാക്കി. തുടര്‍ന്ന് റൂബിയോ ട്രംപിന്റെ അരികിലെത്തി കാതില്‍ രഹസ്യമായി എന്തോ മന്ത്രിച്ചു. പിന്നെ കുറിപ്പ് കൈമാറി. കരാര്‍ ആദ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാനുള്ള പോസ്റ്റ് തയ്യാറാണ്. അനുമതി നല്‍കണം എന്നതായിരുന്നു കുറിപ്പ്. ഒട്ടും ക്ഷമ കാണിക്കാതെ ട്രംപ് ഉടന്‍ പ്രഖ്യാപിച്ചു: തങ്ങള്‍ മധ്യ പൂര്‍വദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ പോകുന്നുവെന്ന്.
ട്രംപ് ഈജിപ്തിലേക്ക് ആവശ്യമെങ്കില്‍ ഉടന്‍ ഈജിപ്തിലേക്ക് പോകാന്‍ തയാറെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. കരാറിന് വളരെ അടുത്താണ് തങ്ങള്‍. ബന്ദികള്‍ മോചിപ്പിക്കപ്പെടുന്നതിനു മുന്‍പോ തൊട്ടുപിന്നാലെയോ പോകാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
