ഷിക്കാഗോ: അത്യുന്നത കർദ്ദിനാൾ സ്ഥാനത്തേക്ക് വത്തിക്കാനിൽ അഭിഷിക്തനായ മാർ ജോർജ്ജ് മാത്യു കൂവക്കാട്ടിന് എസ്.ബി. ആൻഡ് അസംപ്ഷൻ കോളേജ് അലുമ്‌നി അസോസിയേഷൻ ഷിക്കാഗോ ചാപ്റ്റർ ഊഷ്മളമായ അഭിനന്ദനങ്ങൾ അർപ്പിച്ചു. സഭാഭരണത്തിലും നയതന്ത്രതലത്തിലും വത്തിക്കാനിൽ അദ്ദേഹം തെളിയിച്ച മികവാർന്ന പ്രവർത്തനശൈലിക്ക് ലഭിച്ച അംഗീകാരമാണ് കത്തോലിക്കാസഭയിലെ ഈ ഉന്നത സ്ഥാനമെന്ന് അസോസിയേഷൻ എക്‌സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.
എസ് ബി കോളേജിൽ അദ്ദേഹത്തിന്റ ബിരുദ പഠനകാലത്തു കാത്തലിക് സ്റ്റുഡന്റസ് മൂവ്‌മെന്റിൽ സജീവമായി പ്രവർത്തിച്ചുകൊണ്ട് പുലർത്തിയിരുന്ന വിനയവും സാമർഥ്യവും സഭാസ്‌നേഹവും ശ്രദ്ധേയമായിരുന്നതായി ഷിക്കാഗോയിലെ പൂർവ വിദ്യാർഥികൾ ഓർക്കുന്നു. കർദിനാൾ ജോർജ് കൂവക്കാടിനെ പേർഷ്യയിലെ പുരാതന സഭാകേന്ദ്രമായ നിസ്സിബിസ്സിലെ സ്ഥാനിക മെത്രാപ്പോലീത്തയായി നിയമിച്ചിരിക്കുന്നത് ഭാരതസഭക്കു ലഭിച്ച വലിയ അംഗീകാരം കൂടിയാണ്.
എസ്.ബി കോളേജിന്റെ പൂർവ്വ വിദ്യാർഥികളായ കർദ്ദിനാൾമാർ അഭിവന്ദ്യ ഐസക് മാർ ക്ലിമീസ് ബാവക്കും മാർ ആലഞ്ചേരി പിതാവിനുമൊപ്പം മാർ കൂവക്കാട്ടിനു ലഭിച്ച പദവി കോളേജിനും എല്ലാ പൂർവ വിദ്യാർഥികൾക്കും അഭിമാനകാരവും ആഹ്ലാദകരമായ നിമിഷങ്ങളാണ് നൽകുന്നതെന്നും അസോസിയേഷന്റെ പ്രസ്താവനയിൽ പറഞ്ഞു.
2024 ഡിസംബർ 28 ശനിയാഴ്ച ഉച്ചക്ക് ഡിസ്‌പ്ലൈൻസിലുള്ള കോർട്ട്‌ലാൻഡ് സ്‌ക്വയറിൽ വച്ച് നടക്കുന്ന എസ്.ബി അസംപ്ഷൻ കോളേജ് അലുംനി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷങ്ങളിലും വിദ്യാഭ്യാസപ്രതിഭാ പുരസ്‌ക്കാരദാന ചടങ്ങിലും ഷിക്കഗോലാൻഡിലെ എല്ലാ പൂർവ്വവിദ്യാർഥികളും കുടുംബസമേതം വന്നു പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിലും എക്‌സിക്യൂട്ടിവ് ഭാരവാഹികളും അഭ്യർഥിച്ചു. വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.
തോമസ് ഡിക്രൂസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്