'കൈകോർക്കാം വയനാടിനായി' എന്ന ധനസഹായ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് വയനാടിന്റെ ദുരന്ത ഭൂമിയിൽ നേരിട്ടെത്തി മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ, സേവാ ഭാരതിയോടൊപ്പം സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായി. ആഗസ്റ്റ് 3ന്,അൻപതോളം മൃതദേഹങ്ങൾ ആചാരപ്രകാരം സംസ്‌കരിക്കാനുള്ള ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു.
സുമനസുകളുടെ സഹായം ലോകമെങ്ങും നിന്ന് പ്രവഹിക്കുമ്പോൾ വയനാടിന്റെ കണ്ണീർ ഒപ്പാൻ സാധ്യമായ സഹായങ്ങൾ എല്ലാം മന്ത്ര ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൈകോർക്കാം വയനാടിനായി എന്ന ധനസഹായ പദ്ധതിയിലേക്ക് നിരവധി പേർ സംഭാവന നൽകുന്നുണ്ട്. ഈ സഹായം അർഹരിലേക്ക് മന്ത്ര നേരിട്ടെത്തിക്കും എന്നും അദ്ദേഹം അറിയിച്ചു.
രഞ്ജിത് ചന്ദ്രശേഖർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്