വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരേ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുന്നുവെന്ന് അമേരിക്ക. അത്തരം ഏത് ആക്രമണവും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ കരആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള വിവരം പുറത്ത് വന്നിരിക്കുന്നത്.
ആക്രമണത്തിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഇസ്രയേലിന്റെ എല്ലാ നടപടികള്‍ക്കും അമേരിക്ക പിന്തുണ നല്‍കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ആക്രമണത്തില്‍ ലെബനനിലെ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ മിസൈല്‍ പൊട്ടിത്തറിച്ച് വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബയ്റൂട്ടിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയിലാണ് നസ്രള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സെപ്റ്റംബര്‍ 27 ന് പുലര്‍ച്ചെയാണ് ഇസ്രായേല്‍ സൈന്യം ബയ്‌റൂട്ടിലുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തിയത്. നസ്രള്ളയെ വധിച്ചതിന് പിന്നാലെ ഇറാന്‍ ഇസ്രയേലിനെതിരേ സൈനികരെ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നസ്രള്ളയുടെ കൊലപാതകം നാശം കൊണ്ടുവരുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. അതേസമയം മധ്യേഷ്യയില്‍ ഇസ്രയേലിന് എത്തിച്ചേരാനാകാത്ത ഒരു പ്രദേശം പോലുമില്ലെന്നും മറ്റുള്ളവര്‍ ചിന്തിക്കുന്നതിലും ഒരുപാട് മുന്‍പ് തന്നെ ഇറാന്‍ സ്വതന്ത്രമാകുമെന്നും നെതന്യാഹു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്