ഐപിസി സെൻട്രൽ റീജിയൻ കൺവൻഷനും ഓർഡിനേഷൻ ശുശ്രൂഷയും ഷിക്കാഗോയിൽ

SEPTEMBER 29, 2026, 12:29 AM

ഷിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ ഷിക്കാഗോ ഐപിസി ഹെബ്രോൻ ഗോസ്പൽ സെന്ററിൽ നടക്കും.

വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന പ്രഥമ സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് റവ.ഡോ.പി.സി. മാമൻ കൺവൻഷൻ ഉദ്ഘാടനം ചെയും. പാസ്റ്റർ ടോമി ജോസഫ്, ഡോ. ടൈറ്റസ് ഈപ്പൻ, ഡോ. വിൽസൺ എബ്രഹാം എന്നിവർ പ്രസംഗിക്കും.

കൺവൻഷനോടനുബന്ധിച്ച് റീജിയന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് ഓർഡിനേഷൻ ശുശ്രൂഷ നടക്കും. ഐപിസി ഷിക്കാഗോ മിഷൻ സഭാംഗമായ ഇവാ കെ.എം. രാജു, ഐപിസി ഹെബ്രോൻ സഭാംഗമായ ഇവാ റോയി ഇട്ടിച്ചെറിയ എന്നിവർക്ക് പാസ്റ്റർമാരായി ഓർഡിനേഷൻ നൽകും.

vachakam
vachakam
vachakam


ഐപിസി ഹെബ്രോൻ സഭാംഗങ്ങളായ ഡോ. മാത്യു മാത്യു, ബ്ര. ഫ്രാങ്ക്‌ളിൻ വിൽഫ്രഡ് എന്നിവരെ ഇവാൻജലിസ്റ്റുമാരായി വേർതിരിക്കും.

ഓർഡിനേഷൻ ശുശ്രൂഷയ്ക്ക് റീജിയൻ പ്രസിഡന്റ് റവ. ഡോ. പി.സി. മാമന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ നേതൃത്വം നൽകും. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ജനറൽബോഡി നടക്കും. അടുത്ത ടെമിലേക്കുള്ള ഭാരവാഹികളെ ജനറൽബോഡിയിൽ തെരഞ്ഞെടുക്കും.

vachakam
vachakam
vachakam

സെൻട്രൽ റീജിയൻ പ്രസിഡന്റ് റവ. ഡോ. പി.സി. മാമ്മൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ ടി. കുര്യൻ, സെക്രട്ടറി പാസ്റ്റർ പി.വി. മാമ്മൻ, ട്രഷറർ ജോൺ മത്തായി എന്നിവർ നേതൃത്വം നൽകും.

കുര്യൻ ഫിലിപ്പ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam