ഷിക്കാഗോ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ ആഗോള പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിവിധ രാജ്യങ്ങളിൽ ശക്തമായി പ്രവർത്തിച്ചു വരുന്നു. അമേരിക്കയിൽ ഐ.ഒ.സി യു.എസ്.എയും അതിന്റെ വിവിധ ചാപ്റ്ററുകളും കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി പ്രവർത്തിക്കുന്നു.
ഐ.ഒ.സിയുടെ പ്രവർത്തനങ്ങൾ ആഗോള വ്യാപകമായി ചെയർമാൻ സാം പിട്രോഡയുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഡോ. ആരതി കൃഷ്ണ (എ.ഐ.സി.സി സെക്രട്ടറി) ഓവർസീസ് കോൺഗ്രസിന്റെ സെക്രട്ടറി ഇൻ ചാർജായും പ്രവർത്തിച്ചു വരുന്നു.
കോൺഗ്രസ് പാർട്ടിയുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഐ.ഒ.സി യു.എസ് എ എന്ന സംഘടനയ്ക്കുമാത്രമേ അധികാരവും അംഗീകാരവും ഉള്ളന്ന് ഐ.ഒ.സി വൈസ് ചെയർമാൻ ജോർജ് എബ്രഹാം പറഞ്ഞു. കൂടാതെ ഐ.ഒ.സിയുടെ കേരളാ ഘടനത്തിൽ വിഭാഗീയതയും വിദ്വേഷവും ഒ.ഐ.സി.സി എന്ന സംഘടന നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
മലയാളികളായ കോൺഗ്രസുകാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയും ഐ.ഒ.സി വടക്കേ ഇന്ത്യക്കാരുടെതാണെന്നും ഒ.ഐ.സി. മാത്രമാണ് മലയാളികളുടേതെന്നുമുള്ള കുപ്രചരണങ്ങൾ അഴിച്ചുവിട്ടുകൊണ്ടാണ് ചില തല്പരകക്ഷികൾ സമൂഹത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒ.ഐ.സി.സി ചില ഗൾഫ് നാടുകളിൽ പ്രവർത്തിക്കുവാൻ മാത്രം തുടങ്ങിയതാണെന്നും അമേരിക്കപോലെയുള്ള വികസിത രാജ്യങ്ങവിൽ ഐ.ഒ.സി മാത്രമാണ് കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക സംഘടനയെന്നും സാം പിട്രോഡ പറഞ്ഞു.
മലയാളികളുടെ ഇടയിൽ ശ്രദ്ധ നേടുവാൻ ചില തത്പര കക്ഷികൾ അതും യാതൊരു വിധ കോൺഗ്രസ് പാരമ്പര്യവുമില്ലാത്തവർ ചെയ്യുന്ന പ്രവർത്തികൾ കോൺഗ്രസ് പ്രസ്താനത്തിനു നാണക്കേടും കളങ്കവും ഉണ്ടാക്കുവാനേ സാധിക്കുകയുള്ളൂ. കോൺഗ്രസ് പ്രസ്താനത്തോട്ട് ആത്മാർത്ഥതയും കൂറുമുള്ളവർ ഐ.ഒ.സി എന്ന സംഘനടയോടു ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും വേണ്ടത് മറിച്ച് സാധാരാണ ജനങ്ങവിൽ വിഭാഗീയത സൃഷ്ടിച്ച് പ്രസ്താനത്തെ തകർക്കുകയല്ല ചെയ്യേണ്ടത്. രാഹുൽഗാന്ധിയുടെ ഡാലസ് സന്ദർശന വേളയിൽ പോലും ഈ കൂട്ടർ പല വിദ്വേഷങ്ങളും പറഞ്ഞു പരത്തിയിരുന്നു.
ഒ.ഐ.സി.സിയുടെ ഗ്ലോബൽ കമ്മിറ്റി പിരിച്ചുവിട്ടതായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം. ലിജുവിന്റെ ഒരു പ്രസ്താവന ഈയിടെ കാണുകയുണ്ടായി. യഥാർത്ഥ കോൺഗ്രസ് പ്രവർത്തകരോട് ഒന്നേ പറയുവാനുള്ളൂ. സ്വന്തം താല്പര്യത്തിനുവേണ്ടി വിഭാഗീയതകൾ സൃഷ്ടിച്ച് വിഘടിച്ചു നിൽക്കാതെ യഥാർത്ഥ കോൺഗ്രസുകാരനായി ഐ.ഒ.സിയോടൊപ്പം ചേർന്നു പ്രവർത്തിക്കുക ഐ.എ.സി കേരളാ ചാ്ര്രപർ ചെയർമാൻ തോമസ് മാത്യവും, പ്രസിഡന്റ് സതീശൻ നായരും ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്