യുഎസില്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയണമെന്ന് സമോസ കോക്കസ്

APRIL 3, 2024, 2:32 AM

വാഷിംഗ്ടണ്‍: യുഎസില്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികളെക്കുറിച്ച് വ്യക്തത തേടി രാജാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ യുഎസ് കോണ്‍ഗ്രസിലെ 'സമോസ കോക്കസ്' അംഗങ്ങള്‍ നീതിന്യായ വകുപ്പിന് കത്തെഴുതി. മാര്‍ച്ച് 29 ന് നല്‍കിയിരിക്കുന്ന കത്തില്‍, ഏപ്രില്‍ 18 നുള്ളില്‍ ഒരു വിശദീകരണം നല്‍കണമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. കത്തില്‍ ഒപ്പിട്ടവരില്‍ കോണ്‍ഗ്രസ് അംഗങ്ങളായ റോ ഖന്ന, പ്രമീള ജയപാല്‍, അമി ബെറ, ശ്രീ താനേദാര്‍ എന്നിവരും ഉള്‍പ്പെടുന്നു. 

അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ക്രിസ്റ്റന്‍ ക്ലാര്‍ക്കിനെ അഭിസംബോധന ചെയ്ത കത്തില്‍, ഹിന്ദു ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളില്‍ വലിയ വര്‍ദ്ധനവുണ്ടായെന്ന് ചൂണ്ടി കാണിക്കുന്നു.

'ന്യൂയോര്‍ക്ക് മുതല്‍ കാലിഫോര്‍ണിയ വരെയുള്ള ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ഹിന്ദു അമേരിക്കക്കാര്‍ക്കിടയിലുടനീളം ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. പക്ഷപാതപരമായ ഈ കുറ്റകൃത്യങ്ങളെ സംബന്ധിച്ച നിയമ നിര്‍വ്വഹണ ഏകോപനത്തെക്കുറിച്ച് ഞങ്ങളുടെ കമ്മ്യൂണിറ്റികള്‍ ആശങ്കാകുലരാണ്. നിയമപ്രകാരം തുല്യ പരിരക്ഷ ഉറപ്പാക്കാന്‍ ഉചിതമായ ഫെഡറല്‍ മേല്‍നോട്ടം ഉണ്ടോ എന്ന് അവര്‍ ആശ്ചര്യപ്പെടുന്നു,'' കത്തില്‍ പറയുന്നു.

vachakam
vachakam
vachakam

ഇത്തരം സംഭവങ്ങളുടെ എണ്ണവും സംഭവങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നതും അവയുടെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചും ആശങ്കാജനകമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഇന്ത്യന്‍ വംശജരായ യുഎസ് ജനപ്രതിനിധികള്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam