അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കഴിഞ്ഞ വർഷം സമ്മർ ക്യാമ്പിനിടെ മരച്ചില്ല തകർന്നു വീണ് എട്ടുവയസ്സുകാരൻ ലാമർ മക്ഗ്ലോതൂർൺ മരിച്ച സംഭവത്തിൽ കുടുംബത്തിന് 19 മില്യൺ ഡോളർ (ഏകദേശം 158 കോടിയിലധികം രൂപ) നഷ്ടപരിഹാരം ലഭിക്കും. മാതാപിതാക്കളുടെ കൺമുന്നിൽ വെച്ചായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
ഏതുനിമിഷവും വീഴാറായ ഉണങ്ങി ജീർണ്ണിച്ച മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ക്യാമ്പ് അധികൃതർക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു.
എന്നാൽ ഇവർ ഇത് അവഗണിക്കുകയാണുണ്ടായത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടർന്നാണ് കോടതിക്ക് പുറത്തുള്ള ഈ വൻ തുകയുടെ നഷ്ടപരിഹാര കരാറിലേക്ക് ഇൻഷുറൻസ് കമ്പനികൾ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
