കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റ് ഹൂസ്റ്റൺ ഉദ്ഘാടനം ജനുവരി 26ന്

JANUARY 24, 2025, 12:35 AM

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്‌സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് മലയാളികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഉദ്ഘാടനം ജനുവരി 26നു ഞായറാഴ്ച വൈകുന്നേരം 4.30ന് നടത്തപ്പെടും.

സ്റ്റാഫോഡ് കേരളാ ഹൗസിൽ വച്ചു നടക്കുന്ന പരിപാടിയിൽ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഉദ്ഘാടനം നിർവഹിക്കുന്നതും സ്റ്റാഫോഡ് സിറ്റി മേയർ കെൻ മാത്യു ലോഗോ പ്രകാശനം നടത്തുന്നതുമാണ്.

ഫാ. ജോസഫ് പൊറ്റമ്മേൽ ആശംസകൾ അർപ്പിക്കുന്ന ചടങ്ങിൽ കുറവിലങ്ങാട്ടെ കലാ സാംസ്‌കാരിക നേതാക്കളുടെ ആശംസാ വീഡിയോ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.

vachakam
vachakam
vachakam

തുടർന്ന് വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് സംഘടനക്കുവേണ്ടി ഭാരവാഹികൾ അറിയിച്ചു.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam