വാഷിംഗ്ടൺ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പോപ്പ് ലിയോ പതിനാലാമനെതിരെ കടുത്ത വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയമാണെന്നും വിദേശനയങ്ങളിൽ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.
ആഗോള വിഷയങ്ങളിൽ പോപ്പ് സ്വീകരിക്കുന്ന നിലപാടുകളെയാണ് ട്രംപ് പ്രധാനമായും ലക്ഷ്യം വെച്ചത്. ഇറാന്റെ ആണവ പദ്ധതികളോടുള്ള പോപ്പിന്റെ മൃദുസമീപനത്തെയും അമേരിക്ക വിദേശരാജ്യങ്ങളിൽ നടത്തുന്ന സൈനിക നീക്കങ്ങളെ പോപ്പ് എതിർക്കുന്നതിനെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. വെനിസ്വേല ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അമേരിക്ക സ്വീകരിക്കുന്ന നടപടികളെ പോപ്പ് വിമർശിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് തന്റെ രോഷം പ്രകടിപ്പിച്ചത്: "പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലനാണ്, വിദേശനയത്തിലാകട്ടെ ദയനീയവുമാണ്. എന്റെ ഭരണകൂടത്തെക്കുറിച്ച് 'ഭയം' എന്നാണ് അദ്ദേഹം സംസാരിക്കുന്നത്. എന്നാൽ കോവിഡ് കാലത്ത് പള്ളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ വൈദികരെയും ശുശ്രൂഷകരെയും അറസ്റ്റ് ചെയ്ത സാഹചര്യം അദ്ദേഹം ഓർക്കുന്നില്ല. പത്ത് അടി അകലം പാലിച്ച് പുറത്ത് പ്രാർത്ഥനകൾ നടത്തിയവരെപ്പോലും അന്ന് തടയുകയായിരുന്നു."
ഇറാൻ ആണവായുധം നിർമ്മിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഒരു പോപ്പിനെ തനിക്ക് ആവശ്യമില്ലെന്ന് ട്രംപ് ആവർത്തിച്ചു. തന്റെ ഭരണകാലത്ത് കുറ്റകൃത്യങ്ങൾ റെക്കോർഡ് നിലവാരത്തിൽ കുറഞ്ഞെന്നും ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയെന്നും അവകാശപ്പെട്ട അദ്ദേഹം, ജനവിധി നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു.
“താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ, ലിയോ വത്തിക്കാനിൽ ഉണ്ടാകുമായിരുന്നില്ല” എന്നായിരുന്നു ട്രംപിന്റെ പരാമർശം. മാർപാപ്പ സാമാന്യബുദ്ധി ഉപയോഗിക്കണമെന്നും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് നിർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വെല്ലുവിളികൾക്കിടയിലും കുതിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; തിരിച്ചടികളെ വിജയമാക്കി മാറ്റുന്ന രാഷ്ട്രീയ തന്ത്രം
ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന് അമേരിക്ക; ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു, ആശങ്കയിൽ ലോകരാജ്യങ്ങൾ
ഇറാന് ആയുധം നൽകിയാൽ ചൈനയ്ക്ക് 50% നികുതി; കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ അമേരിക്കയിൽ ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നു