വെസ്‌റ്റേൺ റീജിയണിൽ നിന്ന് ഫോമ നാഷണൽ കമ്മിറ്റിയിലേക്ക് ജോർജ്കുട്ടി തോമസ് പുല്ലാപ്പള്ളിൽ

APRIL 3, 2024, 4:56 AM

ലോസ്ആഞ്ചലസ്: ലോസ് ആഞ്ചലസിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായ ജോർജ്‌തോമസ് (ജോർജ്കുട്ടി തോമസ് പുല്ലാപ്പള്ളിൽ) ഫോമയുടെ 2024-26 വർഷത്തെ നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു. കേരള അസോസിയേഷൻ ഓഫ് ലോസ്ആഞ്ചലസ് (KALA) കമ്മിറ്റി ഐക്യകണ്‌ഠേന പിന്തുണ പ്രഖ്യാപിച്ച് ജോർജ്കുട്ടിയെ എൻഡോഴ്‌സ് ചെയ്തു.

കാൽനൂറ്റാണ്ടായി KALAൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുകയും നിലവിൽ കമ്മിറ്റി അംഗമായി ജോർജ്കുട്ടി, ഫോമയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഫോമയിലും വെസ്‌റ്റേൺ റീജിയണിലും സുപരിചിതനായ ജോർജ്കുട്ടി, സീറോ മലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക ചെയർമാനാണ്.

ഗ്ലോബൽ കാത്തലിക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, പത്ത് വർഷത്തോളമായി ഷിക്കാഗോ സീറോ മലബാർ രൂപത പാസ്റ്ററൽകൗൺസിൽ അംഗം, അഞ്ചുവർഷമായി ലോസ്ആഞ്ചലസ് ക്രിസ്റ്റിയൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

vachakam
vachakam
vachakam

ഓറഞ്ച്, സെന്റ് തോമസ് കാത്തലിക് പള്ളി ട്രസ്റ്റി, പാരിഷ് കൗൺസിൽ അംഗം, വിവിധ ധനശേഖരണ കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ച് തനതായ കഴിവ് തെളിയിച്ചിട്ടുണ്ട്. ORUMA, IEMA എന്നീ സംഘടകളിൽ അംഗത്വവും ഉണ്ട്.

കേരള വിദ്യാർത്ഥി കോൺഗ്രസിലൂടെ കോളേജ് രാഷ്ട്രീയത്തിൽ സജീവമായി യൂണിയൻ സെക്രട്ടറിയും ആയിരുന്നു. കൈസർ പെർമനന്റ് ഹോസ്പിറ്റലിൽ റേഡിയോളജി ടെക് ആയി ജോലി ചെയ്യുന്നു. കുടുംബസമേതം ലോസ്ആഞ്ചലസിലെ സെറിറ്റോസിൽ താമസം. കോട്ടയം ജില്ലയിലെ കുറുപ്പന്തറ സ്വദേശിയാണ്.

അമേരിക്കയിലുടനീളം വലിയ ഒരു സുഹൃത്ബന്ധത്തിന്റെ ഉടമയായ ജോർജ്കുട്ടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.

vachakam
vachakam
vachakam

സണ്ണി വടുവിലേക്കുറ്റ്, കല സെക്രട്ടറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam