ഗാസ വെടിനിർത്തൽ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കി മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ

JULY 25, 2024, 7:46 AM

ഗാസ സംഘർഷത്തിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യാഴാഴ്ച അവശേഷിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച പ്രതികരിച്ചു.

തങ്ങളുടെ ചർച്ചകൾക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിച്ച ഉദ്യോഗസ്ഥൻ, ശേഷിക്കുന്ന തടസ്സങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അടുത്തയാഴ്ച ഇസ്രായേലും ഹമാസും തമ്മിൽ ഒരു കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള കൂടുതൽ മീറ്റിംഗുകൾ ഉണ്ടാകുമെന്നും വ്യക്തമാക്കി.

ഹമാസിൻ്റെ നേതൃത്വത്തിലുള്ള പോരാളികൾ ഒക്‌ടോബർ 7 ന് ആണ് തെക്കൻ ഇസ്രായേലിലേക്ക് ഇരച്ചുകയറുകയും, 1,200 പേരെ കൊല്ലുകയും 250 പേരെ തടവിലാക്കുകയും ചെയ്തത്. ഇസ്രായേൽ കണക്കുകൾ പ്രകാരം, ഗാസയിൽ 38,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട ഒരു യുദ്ധത്തിന് ആണ് ഇത് തുടക്കമിട്ടത്.

vachakam
vachakam
vachakam

കണക്കുകൾ പ്രകാരം ഹമാസും മറ്റ് തീവ്രവാദികളും ഇപ്പോഴും 120 പേരെ ബന്ദികളാക്കിയിട്ടുണ്ട്. അവരിൽ മൂന്നിലൊന്ന് പേർ മരിച്ചതായി ആണ് ഇസ്രായേൽ വിശ്വസിക്കുന്നത്. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ ഉണ്ടാക്കുന്നതിൽ മാസങ്ങൾ നീണ്ട ചർച്ചകൾ പരാജയപ്പെടുന്ന സാഹചര്യമാണ് ഇതുവരെ ഉണ്ടായത്.

അതേസമയം ഇസ്രയേലിനും ഹമാസിനും ഇനിയും ചില പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടെന്നും എന്നാൽ 42 ദിവസത്തെ കാലയളവിൽ സ്ത്രീകളെയും പ്രായമായ പുരുഷന്മാരെയും പരിക്കേറ്റ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ആറാഴ്ചത്തെ വെടിനിർത്തൽ നടത്തുമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

ബൈഡൻ നെതന്യാഹുവുമായി ചർച്ച നടത്തും, തുടർന്ന് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ഇസ്രായേൽ നേതാവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam