ലോസ് ആഞ്ചലസ്: ലോസ് ആഞ്ചല്‍സില്‍ കാട്ടുതീ പടര്‍ത്തുന്ന കാറ്റ് വീണ്ടും ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒരാഴ്ചയായി തുടരുന്ന തീപിടുത്തത്തില്‍ 25 പേര്‍ മരിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചു.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായി ഇത് മാറിക്കഴിഞ്ഞു. ആയിരക്കണക്കിന് വീടുകളാണ് ഇതിനോടകം കത്തി നശിച്ചത്. വരണ്ട പുല്‍മേടുകളുള്ള സാന്റ ആനയില്‍ റെഡ് അലര്‍ട്ടുണ്ട്. ലോസ് ആഞ്ചല്‍സ് കൗണ്ടിയില്‍ 89,000 പേര്‍ക്കുകൂടി ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്