കല്‍പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ എടുത്ത മൂന്ന് കേസുകള്‍ ഉള്‍പ്പെടെ നാല് കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. നാളെ തന്നെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും.
ആത്മഹത്യ കേസില്‍ പ്രതികളായ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവരുടെ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും. കല്‍പറ്റ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദമാണ് ഇന്ന് നടന്നത്. ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന് ബന്ധമില്ലെന്ന് അദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് എന്‍.എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്തത്. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ പാര്‍ട്ടിക്കായി പണം വാങ്ങിയെന്നും എന്നാല്‍ നിയമനം നടക്കാതെ വന്നപ്പോള്‍ ബാധ്യത മുഴുവന്‍ തന്റെ തലയിലായി എന്നുമാണ് എന്‍.എം വിജയന്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്