വായുവിലൂടെ പറന്ന് ട്രക്കിന് മുകളില്‍ പാര്‍ക്ക് ചെയ്യുന്ന കാര്‍; ഞെട്ടിക്കുന്ന ഡോര്‍ബെല്‍ വീഡിയോ

APRIL 16, 2024, 5:11 AM

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഒരു ഡോര്‍ബെല്‍ ക്യാമറ കഴിഞ്ഞയാഴ്ച പകര്‍ത്തിയ ചിത്രം ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഒരു കാര്‍ വായുവിലേക്ക് ലോഞ്ച് ചെയ്യുന്നതും ഒരു വീട്ടിലേക്ക് ഇടിച്ചുകയറുന്നതുമായിരുന്നു പകര്‍ത്തിയ ദൃശ്യങ്ങള്‍. കാലിഫോര്‍ണിയയിലെ ജുറുപ താഴ്‌വരയില്‍ ഏപ്രില്‍ 4ന് രാവിലെ 6.30ഓടെ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഒരു കറുത്ത സെഡാന്‍ ഒരു റെസിഡന്‍ഷ്യല്‍ സ്ട്രീറ്റിലൂടെ അതിവേഗം പോകുന്നത് ക്യാമറയില്‍ കാണാം. അത് നിയന്ത്രണത്തില്‍ എത്തുന്നതിന് മുമ്പ് ഡ്രൈവ്വേയിലും ഒരു വീട്ടിലും പാര്‍ക്ക് ചെയ്തിരുന്ന രണ്ട് പിക്കപ്പ് ട്രക്കുകള്‍ക്ക് മുകളിലൂടെ വായുവിലൂടെ പറന്നു പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം.

അത്തരത്തില്‍ വാഹനങ്ങള്‍ക്ക് മുകളിലൂടെ പറന്ന കാര്‍ വീടിന്റെ ഗ്യാരേജിന്റെ വാതില്‍ തകര്‍ത്ത് കയറി ട്രക്കുകളിലൊന്നിന് മുകളില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ വീടിന് വലിയ നാശനഷ്ടം സംഭവിച്ചതായി റിവര്‍സൈഡ് കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam