അയോവ: പൊലീസ് പരിശോധനക്കിടെ രണ്ട് ഉദ്യോഗസ്ഥരെ വെടിവച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. 37 വയസ്സുള്ള ആളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം നടന്നത് അയോവയുടെ തലസ്ഥാനമായ ഡെസ് മോയിന്‍സില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1:40 ന്, ഈസ്റ്റണ്‍ ബൊളിവാര്‍ഡിന് സമീപം 'എക്യുപ്‌മെന്റ് വൈലേഷന്' വാഹനം തടയാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ്. വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ വാഹനം തടയുകയും സംശയം തോന്നിയയാളോട് കാര്‍ ഓഫ് ചെയ്ത് പുറത്തിറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇയാള്‍ വാഹനം നിര്‍ത്താകെ കൈത്തോക്ക് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തക്കുയായിരുന്നു. തുടര്‍ന്ന് പ്രതിയെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്