ഷിക്കാഗോ മലയാളി അസോസിയേഷൻ ന്യൂസ് മീഡിയ സെമിനാർ വൻ വിജയം

MARCH 11, 2026, 7:31 AM

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസ് മീഡിയ സെമിനാർ വൻ വിജയമായി. 2026 മാർച്ച് 10 ചൊവ്വാഴ്ച വൈകിട്ട് 8 ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട സെമിനാറിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.

ഷിക്കാഗോ മലയാളി അസോസിയേഷൻ സെക്രട്ടറി ബിജു മുണ്ടക്കൽ സ്വാഗത പ്രസംഗം നടത്തി. പ്രമുഖ മാധ്യമ പ്രവർത്തകനും മറുനാടൻ മലയാളി ചീഫ് എഡിറ്ററുമായ ഷാജൻ സ്‌കറിയ, 'സാമൂഹ്യ മാധ്യമങ്ങളുടെ നേട്ടങ്ങൾ 'എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി.

ഷിക്കാഗോയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ള മലയാളി സമൂഹം പങ്കെടുത്ത പ്രസ്തുത മാധ്യമ സെമിനാറിൽ, തന്റെ ദീർഘമായ മാധ്യമ പ്രവർത്തന യാത്രയെക്കുറിച്ച് ഷാജൻ സ്‌കറിയ വിശദമായി സംസാരിച്ചു. ഇടതുപക്ഷ ആഭിമുഖ്യം മുൻപ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ താൻ ഗാന്ധിയൻ ആശയങ്ങളെയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam


ഒരു മണിക്കൂറോളം നീണ്ട തന്റെ ദീർഘമായ പ്രഭാഷണത്തിൽ ഉടനീളം സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തിക്കൊണ്ട് താൻ മാധ്യമരംഗത്ത് എങ്ങനെയാണ് വളർന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രഭാഷണത്തിന് ശേഷം സദസ്സിന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

തുടർന്ന് അദ്ദേഹത്തിന്റെ നിർഭയമായ പത്രപ്രവർത്തനത്തിന്റെ പേരിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ ഫലകം നൽകി അദ്ദേഹത്തെ ആദരിച്ചു. ഫ്രാൻസിസ് കിഴക്കേക്കുറ്റ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

vachakam
vachakam
vachakam


ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ജോസഫ് പിണർക്കയിൽ, തോമസ് ഐക്കരപ്പറമ്പിൽ, ആന്റണി വേളൂർ എന്നിവർ വേദിയിൽ ഉപവിഷ്ടരായിരുന്നു. ഷിക്കാഗോയിലെ സാമൂഹ്യ സാംസ്‌കാരിക, സാമുദായിക സംഘടനാ നേതാക്കൾ, ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ നേതാക്കൾ, ഫൊക്കാന നേതാക്കന്മാർ, ഫോമയുടെ റീജിയണൽ നേതാക്കന്മാർ ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ പങ്കെടുത്ത യോഗം വൻ വിജയമായി. ഇത്ര വലിയ ജനക്കൂട്ടം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഷാജൻ സ്‌കറിയ പറഞ്ഞു.

ജോസ് മണക്കാട് ചർച്ചകൾക്ക് നേതൃത്വം നൽകി. അച്ചൻകുഞ്ഞ് മാത്യു പങ്കെടുത്തവർക്കും പരിപാടിയുടെ സ്‌പോൺസർമാർക്കും കൃതജ്ഞത അർപ്പിച്ചു.

vachakam
vachakam
vachakam

ബിജു മുണ്ടക്കൽ




വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam