ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിനു പുതിയ പാരീഷ് എസ്‌സിക്യൂട്ടീവ്

FEBRUARY 9, 2026, 12:13 AM

ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 2026-27 വർഷത്തേക്കുള്ള ട്രസ്ടിമാരെയും മറ്റ് എക്‌സിക്യൂട്ടീവ്  അംഗങ്ങളെയും തിരഞ്ഞെടുത്തു.

സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകൻ (യൂത്ത് ട്രസ്റ്റി) എന്നിവരാണ് പുതിയ കൈക്കാരന്മാർ. സണ്ണി മേലേടം പാരീഷ് സെക്രട്ടറിയായും സി. ശാലോം പാരീഷ് ഓഫീസ് സെക്രട്ടറിയായും ജെയിംസ് മന്നാകുളം അക്കൗണ്ടന്റായും തുടരും.
റോയി ചേലമലയിൽ ആണ് പുതിയ പബ്ലിക് റിലേഷൻ ഓഫീസർ.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരെ അഭിനന്ദിച്ചുകൊണ്ട്, ഇടവകയുടെ സമഗ്ര പുരോഗതിക്കായി പുതിയ ഭാരവാഹികൾക്ക് എല്ലാ ആശംസകളും ഇടവകയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥവും നേരുന്നതായി വികാരി ഫാ. സിജു മുടക്കോടിലും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിലും അറിയിച്ചു.

vachakam
vachakam
vachakam

പരിചയസമ്പത്തും യുവശക്തിയും ഏകോപിപ്പിക്കുന്ന ഈ പുതിയ എക്‌സിക്യൂട്ടീവിനെ പാരീഷ് കൗൺസിൽ ഒന്നടങ്കം അനുമോദിച്ചു. പുതിയ എക്‌സിക്യൂട്ടീവ് 2026 ജനുവരി 1 മുതൽ ചുമതലയേറ്റെടുത്തു.

റോയി ചേലമലയിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam