ഷിക്കാഗോ മലയാളീ അസോസിയേഷൻ ഫാമിലി എൻ-റീച്ച്മെൻറ് പ്രോഗ്രാം മെയ് 24ന്

APRIL 3, 2024, 12:34 AM

ഷിക്കാഗോ മലയാളീ അസോസിയേഷൻ ഫാമിലി എൻ-റീച്ച്മെൻറ് പ്രോഗ്രാം മെയ് 24 വെള്ളിയാഴ്ച വൈകിട്ട് 6.30ന് നടത്തപ്പെടുന്നു. ഫിലോകാലിയ ഫൗണ്ടേഷന്റെ സ്ഥാപകരായ ബ്രദർ മാരിയോ ജോസഫ്, ജിജി മാരിയോ എന്നിവർ പങ്കെടുക്കുന്നു.
മോർട്ടൺ ഗ്രോവ്  സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ഫാമിലി എൻ-റീച്ച്മെൻറ് പ്രോഗ്രാം വിവിധ വിഭാഗങ്ങൾ ആയാണ് നടത്തപെടുക.

വെള്ളിയാഴ്ച കപ്പിൾസ് ഗൈഡൻസ് ക്ലാസ്സ് പ്രസിദ്ധ പ്രഭാഷകരായ മാരിയോ ജോസഫ്, ജിജി മാരിയോ നയിക്കും. ദമ്പതികൾ ക്കായി നടത്തുന്ന ഈ പരിപാടി കുടുംബജീവിതം നയിക്കുന്നർക്കൊരു മുതൽകൂട്ടായിരിക്കും എന്ന് ഷിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി അറിയിച്ചു.

12 മുതൽ 17 വയസ്സ് പ്രായമുള്ള കുട്ടികൾക്കായി കിഡ്‌സ് കോർണർ മെയ് 26 ഞായർ വൈകിട്ട് 4 മണിക്ക് ബ്രദർ. മാരിയോ ജോസഫ്, ജിജി മാരിയോ ഉദ്ഘാടനം ചെയ്യും.
നേരത്തെ നിശ്ചയിച്ച തിയതിയിൽ ചില ചെറിയ മാറ്റങ്ങൾ നടത്തേണ്ടി വന്നു എന്ന് സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

യുവജനങ്ങൾക്കായുള്ള യൂത്ത് സമ്മിറ്റ് മെയ് 27 തിങ്കൾ രാവിലെ 10 മുതൽ 4 വരെ വിവിധ പരിപാടി കളോടുകൂടി നടത്തപ്പെടും. ബ്രദർ മാരിയോ ജോസഫ് ക്ലാസ്സ് നയിക്കും. സിജെ മാത്യു, സാറ അനിൽ, ബോബി ചിറയിൽ എന്നിവർ യൂത്ത് സമ്മിറ്റ് പ്രോഗ്രാം നേതൃത്വം കൊടുക്കുന്നു.

ഷിക്കാഗോയിൽ മാത്രമല്ല അമേരിക്കയിലുള്ള എല്ലാവരെയും ഈ മെമ്മോറിയൽ ഡേ വീക്കെൻഡിൽ നടത്തുന്ന ഫാമിലി എൻ-റീച്ച്മെൻറ്പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി ഷിക്കാഗോ മലയാളീ അസോസിയേഷൻ ഭാരവാഹികളായ ആൽവിൻ ഷിക്കോർ, മനോജ് അച്ചേട്ടു, ഫിലിപ്പ് പുത്തൻപുരയിൽ, ഡോ. സിബിൾ ഫിലിപ്പ്, വിവിഷ് ജേക്കബ് എന്നിവർ അറിയിച്ചു.

എക്യൂമെനിക്കൽ കൗൺസിൽ ദേശീയ സംഘടനകളായ ഫോക്കാനാ, ഫോമ മുതലായ എല്ലാ സംഘടനകളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam