ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി

MARCH 7, 2026, 4:54 AM

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി മനോചെഹർ മൊട്ടാക്കി രംഗത്തെത്തിയത് വലിയ വിവാദത്തിന് തിരിതെളിച്ചു. അതേസമയം, ഇദ്ദേഹത്തിന്റെ മകൾ ന്യൂയോർക്കിൽ താമസിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കാനുള്ള മതപരമായ ഉത്തരവ് 'ധീരവും സുപ്രധാനവുമായ നടപടി'യാണെന്ന് മൊട്ടാക്കി വിശേഷിപ്പിച്ചു. ട്രംപ് ഒരു കുറ്റവാളിയാണെന്നും ഇറാൻ നീതിന്യായ വ്യവസ്ഥ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമ്പോഴും, മൊട്ടാക്കിയുടെ മകൾ സെഹ്ര അസദി നസാരി ന്യൂയോർക്കിൽ സുരക്ഷിതയായി കഴിയുകയാണ്. ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ മിഷനിലെ ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പമാണ് ഇവർ അവിടെ താമസിക്കുന്നത്.

vachakam
vachakam
vachakam

ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥരുടെ മക്കൾ അമേരിക്കയിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതും മുൻപും വിവാദമായിട്ടുണ്ട്. ജനുവരിയിൽ എമോറി സർവകലാശാലയിൽ നിന്ന് മറ്റൊരു ഇറാനിയൻ ഉദ്യോഗസ്ഥന്റെ മകളെ പ്രതിഷേധത്തെത്തുടർന്ന് പുറത്താക്കിയിരുന്നു.

അമേരിക്കൻ പ്രസിഡന്റിനെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന നേതാക്കളുടെ കുടുംബം അതേ അമേരിക്കയിൽ തന്നെ കഴിയുന്നതിലെ വൈരുദ്ധ്യമാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam