ന്യൂയോർക്ക്: ജനപ്രിയ പ്ലാറ്റ്‌ഫോം എക്‌സിനെ നിരോധിച്ചതിന് ബ്രസീലിൻ്റെ ഭരണകൂടത്തെ വിമർശിച്ച് ഷാർക്ക് ടാങ്ക് താരം കെവിൻ ഒ ലിയറി. ആളുകൾക്ക് സാങ്കേതികവിദ്യ വേണം, അവർ പരസ്പരം ആശയവിനിമയം നടത്തേണ്ടതുണ്ട്. എക്സ് നിരോധനം ക്രൂരതയാണെന്ന് ഒ ലിയറി പറഞ്ഞു.
പ്ലാറ്റ്‌ഫോം നിയന്ത്രിക്കുന്നതിനാൽ മസ്കിന് തനിക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ബ്രസീലിൻ്റെ തീരുമാനത്തിനെതിരെ ആഗോള രോഷം നിലനിൽക്കുന്നത് കൊണ്ട് തന്നെ എക്‌സ് നിരോധനം പിൻവലിക്കപ്പെടുമെന്ന് ഒ ലിയറി പ്രവചിക്കുന്നു. തീരുമാനം ആത്യന്തികമായി രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഒരു നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന ബ്രസീല്‍ കോടതി നിർദേശം പാലിക്കാത്തതിനെത്തുടര്‍ന്നാണ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്രസീല്‍ നിരോധിച്ചത്. കഴിഞ്ഞ ആഴ്‌ച ബ്രസീലിലെ ഒരു ജഡ്‌ജി ഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതിയിലെ അഞ്ച് ജഡ്‌ജിമാരും ഏകകണ്‌ഠമായി ശരിവെക്കുകയായിരുന്നു.
എൻക്രിപ്റ്റ് ചെയ്‌ത കണക്ഷൻ വഴിയോ മറ്റോ എക്‌സ് ഉപയോഗിച്ചാല്‍ പിടിക്കപ്പെടുന്ന കമ്പനികൾക്കും വ്യക്തികൾക്കും പ്രതിദിനം 50,000 റിയെയ്‌സ് (9,000 യുഎസ് ഡോളര്‍) വരെ പിഴ ചുമത്തുമെന്നും കോടതി അറിയിച്ചിരുന്നു.
കമ്പനിയുടെ വലിയ വിപണികളിലൊന്നായ ബ്രസീലിലെ നിരോധനം എക്‌സിന് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍. ഏകദേശം 215 ദശലക്ഷം ജനസംഖ്യയുള്ള ബ്രസീലിൽ 40 ദശലക്ഷം എക്‌സ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്