ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവം: രണ്ട് മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തു

MARCH 28, 2024, 9:05 AM

വാഷിംഗ്ടണ്‍: ചരക്ക് കപ്പല്‍ ഇടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവത്തില്‍ കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. അപകടത്തില്‍ തകാണാതായ ആറ് പേരും മരിച്ചിട്ടുണ്ടാകാമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് ബുധനാഴ്ച പറഞ്ഞത്.

35-ഉം 26-ഉം വയസുള്ള രണ്ട് പേരുടെ മൃതദേഹങ്ങളാണ് പാലത്തിന്റെ മധ്യഭാഗത്ത് 25 അടി (7.6 മീറ്റര്‍) താഴ്ചയില്‍ കണ്ടെത്തിയത്. മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്ക് പോകുകയാണെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ഷാനന്‍ ഗില്‍റെത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ കപ്പല്‍ സപ്പോര്‍ട്ട് തൂണില്‍ ഇടിച്ചാണ് സ്പാന്‍ തകര്‍ന്നത്. വെള്ളത്തില്‍ വീണ ആറ് തൊഴിലാളികളില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെ കണ്ടെടുത്തു. നഗരത്തിന് ചുറ്റുമുള്ള ഹൈവേ ലൂപ്പിന്റെ ഭാഗമായ ഒരു പ്രധാന റോഡാണ് ഈ പാലം. അപകടത്തോടെ ജനങ്ങള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ പെട്ടെന്ന് പരിഹരിക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ വാട്ടര്‍ബോണ്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കണക്കനുസരിച്ച്, 1960 മുതല്‍ 2015 വരെ, കപ്പലുകളോ ബാര്‍ജുകളോ കൂട്ടിയിടിച്ച് ലോകമെമ്പാടും 35 പ്രധാന പാലങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam