ബാൾട്ടിമോറിലേക്ക് 1,100 ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്‌സ്

MARCH 28, 2024, 8:55 AM

വാഷിങ്ടൺ ഡിസി: ചരക്കു കപ്പൽ  ഇടിച്ച്  യുഎസിലെ ബാൾട്ടിമോറിൽ  തകർന്ന പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി യുഎസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്‌സ് (യുഎസ്എസിഇ) 1,100-ലധികം ഉദ്യോഗസ്ഥരെ ബാൾട്ടിമോറിലേക്ക് വിന്യസിക്കുന്നതായി സൈന്യം  പ്രസ്താവനയിൽ പറഞ്ഞു.

''കോർപ്സിൻ്റെ ബാൾട്ടിമോർ ഡിസ്ട്രിക്റ്റ് അതിൻ്റെ എമർജൻസി ഓപ്പറേഷൻസ് സെൻ്റർ സജീവമാക്കിയിട്ടുണ്ട്, 1,100-ലധികം എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ, കോൺട്രാക്റ്റിംഗ്, ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റുകൾക്ക്  പാലം വൃത്തിയാക്കുന്നതിൽ പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഏജൻസികൾക്ക് പിന്തുണ നൽകുമെന്ന്''  സൈന്യം പറഞ്ഞു. 

റിമൂവൽ കപ്പൽ റെയ്‌നോൾഡ് ഉപയോഗിച്ച് നദിയിലെ പാലത്തിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ആർമി കോർപ്‌സ് ഓഫ് എഞ്ചിനീയർമാർ സഹായിക്കും.കേടുപാടുകൾ അവലോകനം ചെയ്യാൻ കോർപ്സ് 61 അടി സർവേ വെസൽ, കാറ്റ്ലെറ്റ് ഉപയോഗിക്കും.

vachakam
vachakam
vachakam

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ബാള്‍ട്ടിമോറിലെ സീഗര്‍ട്ട് മറൈന്‍ ടെര്‍മിനലില്‍നിന്ന് കപ്പല്‍ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണിലേക്ക് കപ്പല്‍ ഇടിച്ചു കയറുകയായിരുന്നു. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്. ഇടിയുടെ ആഘാതത്തില്‍ പാലം പൂര്‍ണമായും തകര്‍ന്ന് നദിയിലേക്കു വീണു.

കാറുകളും ഭക്ഷ്യ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനും കൽക്കരി കയറ്റുമതി ചെയ്യുന്നതിനും തുറമുഖം ഉപയോഗിക്കുന്ന ബാൾട്ടിമോറിൽ ഈ അപകടം വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. മേരിലാൻഡ് സ്റ്റേറ്റ് ഡാറ്റ സൂചിപ്പിക്കുന്നത് 850,000 കാറുകളും ട്രക്ക് ഇറക്കുമതികളും കുടുങ്ങിയിരിക്കുകയാണ്. കൂടാതെ പ്രതിദിനം 30,000 വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നതാണ് .

ശ്രീലങ്കയിലേക്ക് ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം. അപകടസമയം 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണെന്നും സുരക്ഷിതരാണെന്നും കപ്പല്‍ കമ്പനിയായ സിനെര്‍ജി സ്ഥിരീകരിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam