ഫ്‌ളോറിഡ: ഫ്‌ളോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി എം.പി റാൻഡി ഫൈൻ നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം അമേരിക്കയിൽ വലിയ വിവാദമാകുന്നു. നായ്ക്കളും മുസ്ലീങ്ങളും തമ്മിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് പ്രയാസമുള്ള കാര്യമല്ല എന്ന് അദ്ദേഹം ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) കുറിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
റാൻഡി ഫൈൻ രാജി വെക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും കൗൺസിൽ ഓൺ അമേരിക്കൻഇസ്ലാമിക് റിലേഷൻസും ആവശ്യപ്പെട്ടു.
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം അദ്ദേഹത്തെ വംശീയവാദി എന്ന് വിളിക്കുകയും ഉടനടി രാജി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രായേൽ അനുകൂലിയായ ഫൈൻ മുൻപും ഗാസയിലെ ജനങ്ങൾക്കെതിരെയും മുസ്ലീം സഹപ്രവർത്തകർക്കെതിരെയും വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കം; യുഎസ് വിമാനങ്ങൾ തകർത്തതായി ഇറാൻ, മിഡിൽ ഈസ്റ്റിൽ
ഓറിയോൺ പേടകത്തിൽ അജ്ഞാത ഗന്ധം: നാസ വിശദമായ പരിശോധന നടത്തുന്നു, സഞ്ചാരികൾ സുരക്ഷിതർ
രണ്ടാമത്തെ പൈലറ്റും സുരക്ഷിതൻ; എഫ്-15ഇ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് യുഎസ് സൈന്യം
വൈറ്റ് ഹൗസിൽ ട്രംപ് തിരിച്ചെത്തിയോ? വെസ്റ്റ് വിംഗിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്ത്,