ഷിക്കാഗോ: തേവര സെക്രഡ് ഹാർട്ട് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന എ.എ.എസ്.എച്ച് നോർത്ത് അമേരിക്കയും അമേരിക്കൻ കൊച്ചിൻ ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച അമേരിക്കൻ കൊച്ചി കൂട്ടായ്മ 2025 ഷിക്കാഗോയിൽ വൻ വിജയം നേടി.
സെപ്തംബർ 7ന് ഇലിയോണിസിലെ ഫോർ പോയിന്റ്‌സ് ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടന്ന പരിപാടി അമേരിക്കയിലെ മലയാളി സമൂഹത്തിന് ഒരു വിശിഷ്ട സംഗമമായി.
ചടങ്ങിന്റെ ഉദ്ഘാടനം മുൻ പ്രിൻസിപ്പലും വൈദീകനുമായ ഡോ. റവ. ഫാ. ജോൺസൺ (പ്രസാന്ത്) പാലയ്ക്കാപ്പിള്ളി നിർവഹിച്ചു. മുഖ്യപ്രഭാഷകനായ അദ്ദേഹം സെക്രഡ് ഹാർട്ട് അലുംനി അസോസിയേഷൻ, അമേരിക്കൻ കൊച്ചിൻ ക്ലബ്ബ് ഷിക്കാഗോ, ഐ. ഡി. എഫ് യു. എസ്. എ എന്നീ സംഘടനകളുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. മാറുന്ന കൊച്ചിയെയും കോളേജിന്റെ ഓർമ്മകളെയും കുറിച്ചും അദ്ദേഹം സംസാരിച്ചു.
പ്രസിഡന്റ് ഹെറാൾഡ് ഫിഗ് രോദോ സ്വാഗതം ചെയ്ത് ചടങ്ങിന് തുടക്കം കുറിച്ചു. അനു ജോർജ്ജ് പരിപാടിയുടെ അവതാരകയായി, ജോസ് ആന്റണി പുത്തൻവീട്ടിൽ, ജോർജ് പാലാമറ്റം, സെസിൽ ജോസഫ്, തോമസ് എബ്രഹാം, കവിത തര്യൻ, ബിജു തോമസ്, പ്രിൻസ് മാഞ്ഞൂരാൻ, തോമസ് ചിറമ്മേൽ എന്നിവർ സംസാരിച്ചു.
സെക്രട്ടറി അലൻ ജോർജ് പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി, ഭാവിയിലും തുടർപിന്തുണ അഭ്യർത്ഥിച്ചു.
സംഗീത പരിപാടിയും തുടർന്ന് വിഭവസമൃദ്ധമായ അത്താഴവും സംഗമത്തിന് ആഘോഷഭാവം നൽകി. അടുത്ത വർഷത്തെ സംഗമത്തിനായി വീണ്ടും ഒന്നിച്ചുകൂടാൻ അംഗങ്ങൾ തീരുമാനിച്ച് പരിപാടി സമാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്